സ്ഥാനാര്‍ത്ഥി നിര്‍ണയം; കൊല്ലത്ത് എ ഗ്രൂപ്പിന്‍റെ രഹസ്യയോഗം

കൊല്ലത്ത് എ ഗ്രൂപ് രഹസ്യ യോഗം ചേർന്നു. കൊല്ലം നഗരസഭാ തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമുമ്പ് എ ഗ്രൂപിന്റെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനായിരുന്നു യോഗം. ഐ ഗ്രൂപിന്റെ ജില്ലയിലെ മേധാവിത്വം തകർക്കുകയാണ് എ ഗ്രൂപിന്റെ ലക്ഷ്യം.

എ ഗ്രൂപ് നേതാവ് എ.ഷാനവാസ്ഖാന്റെ അദ്ധ്യക്ഷതയിൽ, കോൺഗ്രസ് കൊല്ലം ബ്ലോക്ക് സെക്രട്ടറി ജി.ഡി ദത്തന്റെ വീട്ടിലാണ് എ ഗ്രൂപ് യോഗം ചേർന്നത്. ഇ.മേരീദാസൻ, ജർമ്മിയാസ്, ഗ്രൂപിലേക്ക് തിരികെ മടങിയ സൂരജ് രവി, ജോർജ് ടി കാട്ടിൽ, ശ്രീകുമാർ, തുടങ്ങി 20 ലധികം പേർ പങ്കെടുത്തു.

കൊല്ലം കോർപ്പറേഷൻ പരിധിയിലെ കൊല്ലം, ചവറ, വടക്കെവിള, അഞ്ചാലുമൂട്, ഇരവിപുരം, ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തു. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 36 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത് ലീഗ് 5,11 സീറ്റിൽ ആർ.എസ്.പിയും,ബാക്കി സീറ്റുകളിൽ ഘടകകക്ഷികളും മത്സരിച്ചു.

എ ഗ്രൂപ് മത്സരിച്ച14 സീറ്റിൽ 4 ഡിവിഷനിൽ വിജയിച്ചപ്പോൾ. 22 സീറ്റിൽ മത്സരിച്ച ഐ ഗ്രൂപ്പിന് 7 സീറ്റിലെ വിജയിക്കാനായുള്ളു ഈ സീറ്റുകളിൽ മത്സരിച്ചവരിൽ ചിലർ ഐ ഗ്രൂപ് വിട്ട് എ ഗ്രൂപിൽ ചേക്കേറി. ഐ ഗ്രൂപിനെ രമേഷ് ചെന്നിത്തല ഹൈജാക്ക് ചെയ്തതോടെ കൊല്ലം ജില്ലയിൽ ഐ ഗ്രൂപ് തന്നെ പല കഷണങളായത് എ ഗ്രൂപ് നന്നായി മുതലെടുക്കുന്നുണ്ട്.

ജെ.എസ്.എസ്,മാണി ഉൾപ്പടെ വിട്ടുപോയ സീറ്റുകളിൽ എ-ഐ ഗ്രൂപ് തുല്യമായി വീതംവെക്കാൻ നേതൃത്വം ധാരണയിൽ എത്തി.സീറ്റുകൾ വെച്ചു മാറാനും നീക്കമുണ്ട്.കൊല്ലം ജില്ലയിലെ ഐ ഗ്രൂപ് മേധാവിത്വം തകർക്കുകയാണ് എ ഗ്രൂപിന്റെ പ്രധാന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News