‘ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല’; കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് കാര്‍ത്തി

കുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വച്ച്‌ തമിഴ് നടന്‍ കാര്‍ത്തി. ട്വിറ്ററിലാണ് താരം വിവരം അറിയിച്ചത്.

‘സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നു. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാര്‍ത്ഥനയും വേണം. ദൈവത്തിന് നന്ദി ‘- എന്നാണ് കാര്‍ത്തി കുറിച്ചത്.

കാര്‍ത്തിയുടെ സഹോദരനും തമിഴ് നടനുമായ സൂര്യയും ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

2011 ലാണ് കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത്. 2013 ലാണ് ഇവര്‍ക്ക് മൂത്തമകള്‍ ഉമയാള്‍ പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News