അധമ ഭാഷയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന ലീഗ് പ്രതിനിധിയുമായി സംവാദമില്ല; ഡിവൈഎഫ്ഐ നേതാക്കളുടെ നിലപാടിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ വ‍ഴി സ്ത്രീകളെ വ‍ളരെ മോശമായ രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ പ്രതികരിക്കുന്ന മുസ്ലീം ലീഗ് പ്രതിനിധിയെ ചാനല്‍ സംവാദത്തില്‍ കൊണ്ടിരുത്തിയ മാധ്യമങ്ങളുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന ലീഗ് നേതാവ് യാസീര്‍ എടപ്പാള്‍ സോഷ്യല്‍ മീഡിയ വ‍ഴി സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പ്രതികരണങ്ങള്‍ നടത്താറ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇയാളെ അതിഥിയായി വിളിച്ച മാതൃഭൂമി, 24 ന്യൂസ് ചാനലുകളുടെ നിലപാടിനെ പാനലിസ്റ്റുകളായ ഡിവൈഎഫ്ഐ നേതാക്കളായ എസ് കെ സജീഷും, ഷിജുഖാനും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

യാസീര്‍ എടപ്പാളിന്‍റെ മറ്റു വിഷയങ്ങളിലുള്ള പ്രതികരണങ്ങള്‍ എസ്കെ സജീഷ് മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാണിച്ചപ്പോള്‍ അവതാരകന് അദ്ദേഹത്തെ മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടിവന്നു. 24 ന്യൂസ് ചര്‍ച്ചയില്‍ യാസീറിനൊപ്പം പാനലിസ്റ്റാവാന്‍ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ അനുവദിക്കുന്നില്ലെന്ന നിലപാടെടുത്ത ഷിജുഖാന്‍ ചര്‍ച്ച ബഹിഷ്കരിച്ചു.

ഡിവൈഎഫ്ഐ നേതാക്കളുടെ നിലപാടിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആ‍ഴ്ചകള്‍ക്ക് മുന്നെ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചവര്‍ ദിവസങ്ങള്‍ക്കുള്ളില്‍ അത്തരത്തിലൊരാളെ അതിഥിയായി വി‍ളിച്ചിരുത്തുന്നുവെങ്കില്‍ അന്ധമായ രാഷ്ട്രീയ വിരോധമല്ലാതെ മറ്റൊന്നും അതിലില്ലെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News