#KairaliNewsExclusive കെഎം ഷാജി ആഡംബര നികുതി ഇനത്തില്‍ വെട്ടിച്ചത് ലക്ഷങ്ങള്‍

മുസ്ലീം ലീഗ് നേതാക്കളുടെ അ‍ഴിമതിക്കഥകള്‍ ദിനം പ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംസി ഖമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പിനും, ഇടി മുഹമ്മദ് ബഷീന്‍റെ മകന്‍ ഇടി ഫിറോസിന്‍റെ ഇരുമ്പയിര് നിക്ഷേപ തട്ടിപ്പ് കേസിനുമൊക്കെ പിന്നാലെ അ‍ഴീക്കോട് പ്ലസ് ടു തട്ടിപ്പ് കേസില്‍ കെപിഎ മജീദിനെ ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്.

ലീഗ് നേതാവും അ‍ഴീക്കോട് എംഎല്‍എയുമായ കെഎം ഷാജി ആഡംബര നികുതി ഇനത്തില്‍ ലക്ഷങ്ങള്‍ വെട്ടിച്ചതിന് കൂടുതല്‍ തെ‍ഴിവുക‍ള്‍. കെഎം ഷാജി ഭാര്യയുടെ പേരിൽ കോഴിക്കോട് വീട് നിർമ്മിച്ചത് കെട്ടിട നിർമ്മാണച്ചട്ടങ്ങൾ ലംഘിച്ചെന്നും രേഖകളില്‍ നിന്ന് വ്യക്തമാകുന്നു.

3000 സ്ക്വയർ ഫീറ്റിൽ താഴെയുള്ള വീട് നിർമിക്കുന്നതിനാണ് കെഎം ഷാജി കോർപ്പറേഷറേഷനിൽ നിന്നും അനുമതി വാങ്ങിയത്. എന്നാൽ നിർമ്മിച്ചത്5260 സ്ക്വയർഫീറ്റുള്ള വീടാണെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് നിയമമനുസരിച്ച് ആഡംബര നികുതി അടക്കണം. ആഡംബര നികുതി അടക്കാനുള്ള തഹസിൽദാറുടെ നിർദ്ദേശം ഷാജി തളളി. 2016ൽ പൂർത്തിയാക്കിയ വീടിന്റെ കെട്ടിടനികുതിപോലും ഇത് വരെ അടച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News