എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

ഇടതുമുന്നണി യോഗം ഇന്ന് വൈകുന്നേരം എകെജി സെന്‍ററില്‍ ചേരും. യുഡിഎഫ് വിട്ട് കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചതിന് പിന്നാലെ ചേരുന്ന ആദ്യ യോഗമായതിനാല്‍ തന്നെ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടായേക്കാം.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച ശേഷം ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എകെജി സെന്‍ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും നേരിട്ട് കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News