കവിതകളിലൂടെയും  പാട്ടുകളിലൂടെയും കലാസാംസ്‌കാരിക ജീവിതത്തിലൂടെയും മലയാളത്തിന്റെ ഹൃദയം കവർന്ന മുല്ലനേഴി…

കവിയും ഗാനരചയിതാവും നടനും കലാ–സാംസ്കാരിക പ്രവർത്തകനുമൊക്കെയായ മുല്ലനേഴി എന്ന നീലകണ്ഠൻ നമ്പൂതിരിയുടെ ഓർമ്മ ദിനമാണ് ഇന്ന്.അധ്യാപകനായിരുന്ന മുല്ലശ്ശേരിമാഷ്  നന്മയും സ്നേഹവും നിറഞ്ഞ സൗരഭ്യമുള്ള ഒരുപിടി കവിതകൾ ഹൃദയത്തിൽ നിന്നും നമുക്ക് നൽകിയാണ് കടന്നുപോയത്..

ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ “കറുകറുത്തൊരു പെണ്ണാണേ” എന്നു തുടങ്ങുന്ന ഗാനത്തോടെ അദ്ദേഹം ഏറെ പ്രസിദ്ധനായി. ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും എന്ന ഗാനമാണ് സിനിമാഗാനങ്ങളിൽ ഒടുവിലത്തേത് .ഇന്ത്യൻ റുപ്പീ എന്ന സിനിമയിലെ ഈ ഗാനം  പുതുതലമുറ പോലും ഏറ്റുപാടി.

പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ….ഒരു നാടകത്തിനുവേണ്ടി മുല്ലനേഴി എഴുതിയ വരികൾ പിന്നീടു സാക്ഷരതാപ്രവർത്തകർ തെരുവുകളെ ഉണർത്താൻവേണ്ടി ഏറ്റുചൊല്ലി.കേരളം സമ്പൂർണ സാക്ഷരത നേടിയ വിജയം പ്രഖ്യാപിച്ച വേദിയിലും മുല്ലനേഴി ഉണ്ടായിരുന്നു.അന്നദ്ദേഹത്തിന്റെ അക്ഷരപ്പാട്ട് മലയാളികൾ ഏറ്റുചൊല്ലി.

1995-ൽ നാടകത്തിനും, 2010-ൽ കവിതയ്ക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമിയിലെ ഭരണസമിതിയിൽ അംഗമായിരുന്നു. അരഡസനോളം കൃതികൾ മുല്ലനേഴിയുടേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. നാടകങ്ങളിലും  സിനിമകളിലും അഭിനയിച്ചു.സമതലം എന്ന നാടകഗ്രന്ഥത്തിന് 1995 ലും കവിത എന്ന കൃതിക്ക് 2010 ലും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here