മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിച്ച സഹകരണ ബാങ്കിലെ വന്‍ തട്ടിപ്പില്‍ ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് ഇട്ടു. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ വായ്പാ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കര്‍ഷക കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും തലസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ എം.എസ്. അനില്‍ പ്രസിഡന്റായിരുന്ന ബാങ്കിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്.

ജീവനക്കാരുടെ പേരില്‍ 11 കോടി രൂപയാണ് ഭരണ സമിതി അംഗങ്ങള്‍ കൈവശപ്പെടുത്തിയത്. കൈരളി ന്യൂസ് ആണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here