വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ ചോദ്യം ചെയ്തു

വെഞ്ഞാറമൂട്  ഇരട്ട കൊലപാതക കേസിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ ചോദ്യം ചെയ്തു. വാമനപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പുരുഷോത്തമനെയാണ് ചോദ്യം ചെയ്തത്.

കൊലപാതകത്തിന് ശേഷം പ്രതികൾ പുരുഷോത്തമനെ ഫോണിൽ ബന്ധപ്പെട്ടു. ക്യത്യത്തിൽ നേരിട്ട് പങ്കെടുത്ത ഉണ്ണിയുടെ ഫോണിൽ നിന്നാണ് പുരുഷോത്തമനെ വിളിച്ചത്.

പ്രതികൾ ഫോൺ വിളിച്ചെന്ന് പുരുഷോത്തമൻ സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിനിടയിലാണ് പൊലീസിന് നിർണ്ണായക തെളിവ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News