ജൂനിയർ ചിരുവെന്ന് ആരാധകർ :കുഞ്ഞിനെ കൈകളിലേന്തി ധ്രുവ

മേഘ്നരാജിന് ആൺകുഞ്ഞ് പിറന്ന വാർത്തയെ ഏറെ സന്തോഷത്തോടെയാണ് ആരാധകരും മേഘ്നയുടെ സുഹൃത്തുക്കളും സഹതാരങ്ങളും വരവേൽക്കുന്നത്. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. ജൂനിയർ ചിരുവെന്നാണ് ആരാധകരും പ്രിയപ്പെട്ടവരും കുഞ്ഞിനെ സോഷ്യൽ മീഡിയയിലൂടെ വിശേഷിപ്പിക്കുന്നത്.  

അപ്രതീക്ഷിതമായാണ് ചിരഞ്ജീവി സർജയെ മരണം തട്ടിയെടുത്തത്.ഒരു കുഞ്ഞതിഥി തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിഞ്ഞ് അധികനാൾ ആകും മുന്നേ അദ്ദേഹം വിട പറഞ്ഞിരുന്നു.ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ കുഞ്ഞിന്റെ ജനനം അറിയിച്ചത് . കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.


കഴിഞ്ഞ ദിവസമാണ് ബേബി ചിരുവിന് ധ്രുവ് വെള്ളിത്തോട്ടിൽ വാങ്ങിയത് .അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരുന്നു.

മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here