സലിംകുമാറിനൊപ്പം പാടത്ത് കൃഷ്ണകൗമൊദു വിത്തു വിതക്കുകയാണ് സംവിധായകൻ ലാൽജോസ്

സലിംകുമാർ എന്ന നടനെ എല്ലാവര്ക്കും അറിയാം.എന്നാൽ സലിംകുമാർ എന്ന കൃഷിക്കാരനെ എത്രപേർക്കറിയാം.ജൈവകൃഷിയെ സ്നേഹിക്കുന്ന,കൃഷിയെ കലയായി തന്നെ കാണുന്ന സലിംകുമാറിനൊപ്പം പാടത്ത് കൃഷ്ണകൗമൊദു വിത്തു വിതക്കുകയാണ് സംവിധായകൻ ലാൽജോസ്.ചെറിയൊരു വിഡിയോയും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.

വിത്ത് മുളച്ചാൽ മതിയായിരുന്നു എന്ന് പറഞ്ഞു ലാൽജോസ് ചിരിക്കുന്നുണ്ട്.ഒപ്പം സലിംകുമാറിനെയും ഭാര്യയെയും കാണാം.തനിക്കാദ്യമായി പ്രതിഫലം കിട്ടിയപ്പോൾ പാടം വാങ്ങുകയാണ് ചെയ്തത് എന്ന് സലിം കുമാർ കൈരളി ടി വിയുടെ കതിർ അവാർഡ് വേദിയിൽ പറഞ്ഞിട്ടുണ്ട്.
പൊക്കാളിയെന്ന അപൂര്‍വയിനം നെല്‍വിത്താണ് സലിംകുമാര്‍ കൃഷിചെയ്യാറുള്ളത് .

ആറുമാസത്തെ പൊക്കാളികൃഷി കഴിഞ്ഞാല്‍ അതേ പാടത്ത് ആറുമാസം ചെമ്മീന്‍കൃഷിയും നടത്തുന്നു..പൊക്കാളി കൃഷിയെക്കുറിച്ചു അദ്ദേഹം ഒരു ഡോക്യുമെന്ററി തന്നെ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here