‘ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ’; സന്തോഷം പങ്കിട്ട് നസ്രിയ

നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്നരാജിനും കുഞ്ഞ് പിറന്ന സന്തോഷവാർത്തയെ വരവേൽക്കുകയാണ് ഇരുവരുടെയും ആരാധകരും സുഹൃത്തുക്കളും.

ഇപ്പോ‍ഴിതാ മേഘ്നയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വെെറലാകുന്നത്.

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.

മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ. നസ്രിയയ്ക്ക് പിറകെ നടി അനന്യ, ​അശ്വതി തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കിട്ടിരിക്കുന്നത്.

കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ചിത്രവും വൈറലാണ്. ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

Posted by Dhruva Sarja Action prince
Actor/Director
on Thursday, 22 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News