‘നാനും റൗഡി താൻ’ സിനിമയുടെ അഞ്ചാം വാർഷികം; ഓർമകൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ

ഏറെ നാളായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍റെയും വിവാഹവാര്‍ത്തയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങ‍ളെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്

ഇപ്പോ‍ഴിതാ വിഘ്നേഷ് പങ്കുവച്ചിരിക്കുന്ന പ‍ഴയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്.


വിഘ്നേഷിന്റെ കരിയറിൽ ഏറ്റവും വലിയ ബ്രേക്ക് നൽകിയ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം നയൻതാര സിനിമയിലേക്കു മടങ്ങി വന്നതും ഈ ചിത്രത്തിലൂടെയായിരുന്നു. സൂപ്പർതാരപദവിയിലേക്കുള്ള നയൻതാരയുടെ കുതിപ്പും ആ ചിത്രത്തിന് ശേഷമായിരുന്നു.

ഈ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. 2015 ല്‍ ചിത്രം പുറത്തിറങ്ങിയ ചിത്രത്തിന്റെ അഞ്ചാം വാർഷികമാണ് ഇന്ന്.

തുടക്കത്തിൽ ‘മാഡം’ എന്നാണ് നയൻതാരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആർട്ടിസ്റ്റായതിനാൽ അഭിനയിക്കുമ്പോൾ നിർദേശം നൽകാൻ ഭയമായിരുന്നുവെന്നും അവർ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് തുറന്ന് പറഞ്ഞിരുന്നു.

എന്നാൽ നയൻതാരയാണ് തന്റെ ആ ഭയം മാറ്റിത്തന്നതെന്നാണ് വിഘ്നേഷ് പറയുന്നത്. ‘നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ തലകീഴായി നിൽക്കാൻ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയ്ക്ക് ഞാനത് ചെയ്തേ പറ്റൂവെന്നും’ നയൻതാര പറഞ്ഞുവെന്നും അവരുടെ ആ വാക്കുകൾ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയെന്നും വിഘ്നേഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News