അനധികൃത വീട് നിര്‍മാണം; കെഎം ഷാജിയുടെ വീട് കോര്‍പ്പറേഷന്‍ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി

കെഎം ഷാജിയുടെ വീട് കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തി. വീട് നിര്‍മ്മാണം അനധികൃതമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഷാജിയുടെ വീട് നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വാര്‍ത്ത കൈരളി ന്യുസാണ് പുറത്ത് വിട്ടത്.

അനുമതി വാങ്ങിയതിനെക്കാള്‍ 2000 ലധികം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മാണം നടത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി.രണ്ട് നില നിര്‍മ്മിക്കാനുള്ള പെര്‍മിറ്റ് ഉപയോഗിച്ച് മൂന്ന് നിലകള്‍ പണിതു എന്നും കണ്ടെത്തിയിട്ടുണ്ട്. ഷാജിക്ക് വിശദീകരണ നോട്ടിസ് കൊടുക്കുമെന്നും കോര്‍പ്പറേഷന്‍അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധനക്കായി ഷാജിയുടെ വീട്ടിലെത്തിയിരുന്നു.

3000 സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് നിയമമനുസരിച്ച് ആഡംബര നികുതി അടക്കണം. ആഡംബര നികുതി അടക്കാനുള്ള തഹസിൽദാറുടെ നിർദ്ദേശം ഷാജി തളളി. 2016ൽ പൂർത്തിയാക്കിയ വീടിന്റെ കെട്ടിടനികുതിപോലും ഇത് വരെ അടച്ചിട്ടില്ല.

എംസി ഖമറുദ്ദീന്‍റെ നിക്ഷേപ തട്ടിപ്പിനും, ഇടി മുഹമ്മദ് ബഷീന്‍റെ മകന്‍ ഇടി ഫിറോസിന്‍റെ ഇരുമ്പയിര് നിക്ഷേപ തട്ടിപ്പ് കേസിനുമൊക്കെ പിന്നാലെ അ‍ഴീക്കോട് പ്ലസ് ടു തട്ടിപ്പ് കേസില്‍ കെപിഎ മജീദിനെ ഇന്നലെയാണ് ഇഡി ചോദ്യം ചെയ്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here