പുറത്ത് ഖദറാണെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാടെന്ന് മന്ത്രി എം.എം മണി. പുറത്ത് ഇത്തിരി ഖദറെങ്കിലും ഉള്ളില്‍ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല ഇതിലപ്പുറം പറയുമെന്നും എം.എം മണി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

മന്ത്രി എംഎം മണിയുടെ വാക്കുകള്‍:

അതുകൊണ്ടരിശം തീരാഞ്ഞിട്ട് ……
ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാല്‍ പിന്നെന്താണ് പറയുക. ശ്രീമാന്‍ രാഹുല്‍ഗാന്ധി ആയാലും സത്യം പറയാനാണെങ്കില്‍ കേരളത്തില്‍ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളില്‍ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയും. ഉണ്ടായ സംഗതി നിസ്സാരമാണ്.

കേരളത്തില്‍ വന്ന രാഹുല്‍ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു: കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്.
ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി പണി പറ്റിച്ചത്.

എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിര്‍ത്തിപ്പോകാന്‍ പെടേണ്ട പാട് രാഹുല്‍ഗാന്ധിക്ക് അറിയില്ലല്ലോ !

അതുകൊണ്ടരിശം തീരാഞ്ഞിട്ട് ……
ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാൽ പിന്നെന്താണ് പറയുക. ശ്രീമാൻ രാഹുൽഗാന്ധി ആയാലും…

Posted by MM Mani on Thursday, 22 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News