മെസിക്ക് റെക്കോഡ്; ബാഴ്സലോണയ്ക്ക് ഉശിരന്‍ തുടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് ഉശിരന്‍ തുടക്കം. ഹംഗേറിയന്‍ ക്ലബ് ഫെറെന്‍ക്വാറോസിനെ 5-1ന് തകര്‍ത്തു. ക്യാപ്റ്റന്‍ ലയണല്‍ മെസി, അന്‍സു ഫാറ്റി, ഫിലിപ്പ് കുടീന്യോ, പെഡ്രി, ഉസ്മാന്‍ ഡെംബലെ എന്നിവര്‍ ബാഴ്സയ്ക്കായി ഗോളടിച്ചു.

തുടര്‍ച്ചയായ 16–ാം സീസണിലാണ് മെസി ലീഗില്‍ ലക്ഷ്യം കാണുന്നത്. ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരവും മറ്റാരുമല്ല (69). ലീഗില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ക്കെതിരെ ലക്ഷ്യം കണ്ട കളിക്കാരനെന്ന റെക്കോഡും മെസിയുടെ പേരിലാണ്. അര്‍ജന്റീനക്കാരന്‍ ഗോള്‍ നേടുന്ന മുപ്പത്തറാം എതിരാളിയാണ് ഫെറെന്‍ക്വാറോസ്.

കളിയില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബാഴ്സയ്ക്ക്. പെനല്‍റ്റിയിലൂടെ മെസി തുടക്കമിട്ടു. ഡെംബലെയുടെ ഗോളിന് അവസരമൊരുക്കിയതും മെസി തന്നെ. പതിനേഴുകാരന്‍ പെഡ്രി ബാഴ്സയ്ക്കായി ആദ്യ ഗോളടിച്ചു. രണ്ടാംപകുതി ജെറാര്‍ഡ് പിക്വെ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് ബാഴ്സയെ ക്ഷീണിപ്പിച്ചു. 28ന് യുവന്റസുമായുള്ള അടുത്തകളിയില്‍ പ്രതിരോധക്കാരന്‍ കളിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here