കാര്‍ യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, ആഘോഷങ്ങള്‍ മാറ്റി വയ്ക്കണം:ഗര്‍ഭിണികളായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ റോഡില്‍ വാഹനങ്ങള്‍ കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കുന്നതില്‍ മടി കാണിക്കുന്നു. ഡ്രൈവിങ് പരിശീലന വാഹനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌കും കയ്യുറയും നിര്‍ബന്ധമായും ധരിക്കണം. അകലം പാലിച്ച് ഇരിക്കാനാവുന്ന ആളുകളെ മാത്രമേ ഒറ്റത്തവണ കാറില്‍ കയറ്റാന്‍ പാടുള്ളൂ. വിവാഹം പോലുള്ള ചടങ്ങില്‍ നിശ്ചിത എണ്ണത്തിലേറെ പേര്‍ പങ്കെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങുകളില്‍ കൊവിഡ് മാനദണ്ഡം ഉറപ്പാക്കുന്നതില്‍ അതിഥികള്‍ക്കും ആതിഥേയനും തുല്യ ഉത്തരവാദിത്തമാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ഇത്തരം ചടങ്ങുകള്‍ നിരീക്ഷിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കണം. ആഘോഷ പരിപാടിയില്‍ കുറേ കാലത്തേക്ക് കൂടി നിയന്ത്രണം തുടരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗര്‍ഭിണികളായ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷ നല്‍കണം. കൊവിഡിന്റെ പേരില്‍ ചില രോഗികളെ ആശുപത്രികളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നത് ശ്രദ്ധയിലുണ്ട്.

കാസര്‍കോട് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. അതിര്‍ത്തി കടന്ന് വരുന്നവര്‍ കൊവിഡ് 19 ജാഗ്രത വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതിര്‍ത്തിയില്‍ ആരെയും തടയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News