കൊവിഡ് വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നത്; മുക്തരായാലും അവശത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് വന്ന് പോകുന്നത് നല്ലതല്ലെന്നു രോഗം വന്ന് പോകുന്നത് പലരിലും നല്ല ഫലമല്ല സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് മുക്തരായാലും അവശത ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സ്ഥിതിയുണ്ട്. രോഗം ബാധിച്ചാല്‍ പത്ത് ദിവസത്തിനപ്പുറം വൈറസ് മനുഷ്യ ശരീരത്തില്‍ നിലനില്‍ക്കില്ല. എങ്കിലും ടെസ്റ്റ് നെഗറ്റീവായതിന് ശേഷം മാത്രമാണ് നമ്മള്‍ കൊവിഡ് മുക്തി അംഗീകരിക്കുന്നത്.

അത്തരത്തില്‍ നെഗറ്റീവായവരുടെ ശരീരത്തില്‍ വൈറസ് ഇല്ലെങ്കിലും പലരിലും രോഗത്തിന്റെ ഭാഗമായി വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാന്‍ സാധ്യതയുണ്ട്.

ശ്വാസകോശം, വൃക്ക തുടങ്ങിയവയില്‍ വ്യതിയാനം മാറാന്‍ സമയമെടുക്കും. അവര്‍ക്ക് ദീര്‍ഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയും കൂടുന്നു. ഒരു ശതമാനം പേരില്‍ ഈ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കാണുന്നു.

ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റീന്‍ തുടരാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കണം, ധാരാളം വെള്ളം കുടിക്കണം. അവശത നീണ്ടുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരുടെ സേവനം തേടണം.

ഹൈപ്പര്‍ ടെന്‍ഷന്‍ പോലുള്ള രോഗമുള്ളവര്‍ കൊവിഡിന് ശേഷം രോഗം മോശമാവാതിരിക്കാന്‍ കരുതല്‍ കാണിക്കണം. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനത്തിന് പോകാന്‍ പാടുള്ളൂ. കൊവിഡ് ബാധിച്ചവരില്‍ ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാവും ആരോഗ്യത്തിന് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News