എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ജോസ് കെ.മാണി: യുഡിഎഫിന് കനത്തപ്രഹരം

കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള എല്‍.ഡി.എഫ്‌യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി.

എല്‍.ഡി.എഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും. കെ.എം മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും, ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍.ഡി.എഫ് തീരുമാനം. കേരളാ കോണ്‍ഗ്രസ്സ് (എം) സ്വീകരിച്ച രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് നേതൃത്വം ഈ തീരുമാനം എടുത്തതില്‍ പാര്‍ട്ടിക്കും ലക്ഷകണക്കായ കേരളാ കോണ്‍ഗ്രസ്സ് കുടുംബാംഗങ്ങള്‍ക്കുമുള്ള സന്തോഷം രേഖപ്പെടുത്തുന്നെന്നും ജോസ് കെ മാണി പറഞ്ഞു.

മാണി സാര്‍ കെട്ടിപ്പടുക്കുകയും 38 വര്‍ഷം കാത്തുസംരക്ഷിക്കുകയും ചെയ്ത യു.ഡി.എഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ്സ് (എം) നെ പടിയടച്ച് പുറത്താക്കിയവര്‍ക്കുള്ള കനത്തപ്രഹരം കൂടിയാണ് ഈ തീരുമാനം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിച്ച പോരാട്ടങ്ങള്‍ക്ക് ഈ തീരുമാനം കരുത്ത് പകരും. കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും, കേരളത്തിന്റെ മതമൈത്രിയും, സാമൂഹിക സമത്വവും കാത്തുസൂക്ഷിക്കുന്നതിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ മാതൃകാപരമാണെന്നും ജോസ് കെ.മാണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News