പബ്ജി വീണ്ടും ഇന്ത്യയിലേക്ക്!; പ്രതീക്ഷയോടെ ആരാധകര്‍

പബ്ജി വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന സൂചനയില്‍ പ്രതീക്ഷയോടെ പബ്ജി ആരാധകര്‍.

തൊഴില്‍ അന്വേഷണ വെബ് പോര്‍ട്ടലായ ലിങ്ക്ഡ് ഇന്‍ എന്ന സൈറ്റില്‍‌ പ്രത്യക്ഷപ്പെട്ട പരസ്യമാണ് പബ്ജി ആരാധകര്‍ക്ക് പ്രതീക്ഷയേറ്റിയത്.

കോർപ്പറേറ്റ് ഡവലപ്മെന്‍റ് ഡിവിഷൻ മാനേജർ – ഇന്ത്യ തലക്കെട്ടിലാണ് ലിങ്ക്ഡ് ഇന്നില്‍ പബ്ജി കോര്‍പ്പറേഷന്‍റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. മുഴുവൻ സമയ അസോസിയേറ്റ് ലെവൽ ജോലിക്ക് ഇന്ത്യയില്‍ കോർപ്പറേറ്റ് ഡവലപ്മെന്‍റ് ഡിവിഷൻ മാനേജറെ വേണമെന്നതാണ് പബ്ജി കോര്‍പ്പറേഷന്‍റെ പരസ്യം. വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനാണ് ക്ഷണം.

പുതിയ പരസ്യത്തെ ഇന്ത്യയിലെ ഡവലപ്പര്‍മാര്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. തസ്തികയിലേക്ക് ഇതിനോടകം 200ല്‍ പരം അപേക്ഷകള്‍ എത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്നതടക്കമുള്ള എഴുപതോളം കാരണങ്ങള്‍ ഉന്നയിച്ചാണ് പബ്ജി അടക്കമുള്ള ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.

ഇന്ത്യയിൽ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെൻസെന‍്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചാലും ഗെയിം വീണ്ടും തിരിച്ചു വരുന്നത് യുവാക്കളെ വഴിതെറ്റിക്കും എന്ന വിലയിരുത്തലിലാണ് അധികൃതർ എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News