രാഹുല്‍ നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി; ചെന്നിത്തലയും രാഹുലും തമ്മിലുള്ളത് അവര്‍ തമ്മിലുള്ള കാര്യം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്നും രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ് രാഹുലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ്.

വ്യത്യസ്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ കാര്യങ്ങള്‍ വിശകലനം ചെയ്തു. പ്രതിപക്ഷ നേതാവും രാഹുല്‍ ഗാന്ധിയും തമ്മിലുള്ളത് അവര്‍ തമ്മിലുള്ള കാര്യമാണ്. അതില്‍ ഇടപെടുന്നില്ല.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം ദീര്‍ഘകാലമായി നടത്തുന്നു. ഏറ്റവുമധികം പ്രവര്‍ത്തിക്കുന്നത് ആരോഗ്യപ്രവര്‍ത്തകരാണ്. നല്ല രീതിയിലാണ് അവരുടെ പ്രവര്‍ത്തനത്തെ കാണുന്നത്.

കൊച്ചിയിലെ മെഡിക്കല്‍ കോളേജില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ്. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണാ ജനകമായ വിമര്‍ശനം ഉയര്‍ന്നു. അവിടെ നിന്ന് തന്നെ അത് ശരിയല്ലെന്ന് പറയുന്നു.

ആ ആരോപണം ശരിയല്ലെന്ന് സമൂഹത്തിന് ബോധ്യം വന്നു. തെറ്റായ കാര്യങ്ങള്‍ ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും തയ്യാറാവുന്നു. അതിന്റെ ഭാഗമായി ചിലര്‍ പിന്നീട് രംഗത്ത് വരുന്നു. അത് നിര്‍ഭാഗ്യകരമാണ്. സര്‍വീസിലെ ഡോക്ടര്‍മാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു.

എങ്കിലും ചില ഒറ്റപ്പെട്ട രീതിയിലുള്ള പ്രതികരണം ഉണ്ടാവുന്നു. അത് സര്‍ക്കാര്‍ ഗൗരവമായി കാണും.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News