കൊവിഡ്: നെഗറ്റീവായവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം : കൊവിഡ് വന്നുകഴിഞ്ഞാൽ വീണ്ടും വരുമോ

കുറെയധികം ആളുകൾ പറയുന്ന ഒരുകാര്യമാണ് കൊവിഡ് വന്നുകഴിഞ്ഞാൽ വീണ്ടും വരും,വീണ്ടും വരുന്നത് വലിയ അപകടകരമായ അവസ്ഥയിലേക്കായിരിക്കും നമ്മെ എത്തിക്കുന്നത് എന്ന് .എന്നാൽ അതിനൊരു തെളിവും ഇതുവരെ ശാസ്ത്രീയ പഠനങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല.അത് തെറ്റായ സന്ദേശമാണ്.

കൊവിഡ് വീണ്ടും വരുമോ ?
ഏതൊരു വൈറസ് എടുത്താലും അതിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിൽ ആന്റിബോഡികൾ ഉണ്ടാകും.ഉദാഹരണത്തിന് ചിക്കൻ പോക്സ് വന്നു കഴിഞ്ഞാൽ 90 മുതൽ 95 ശതമാനം വരെ വീണ്ടും വരാറില്ല ,ഡെങ്കി,H1N1I തുടങ്ങി പല വൈറൽ രോഗങ്ങൾക്കും ആന്റോബോഡികൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുകയും ഭാവിയിൽ ഈ വൈറസുകളെ നമ്മുടെ ശരീരം പ്രതിരോധിക്കുകയും ചെയ്യും. കൊവിഡ് പുതിയ വൈറസ് ആയതുകൊണ്ട് പഠനങ്ങൾ നടക്കുന്നതേയുള്ളു.അതിനാൽ പൂർണ്ണമായി പറയാൻ കഴിയില്ല.എങ്കിലും പ്രൊട്ടക്ഷൻ ഉണ്ട്.

ശ്വസകോശത്തെ മോശമായി ബാധിക്കും,കൊവിഡ് ഭേദമായാലും ശ്വസം എടുക്കാൻ ബുദ്ധിമുട്ടും?
വളരെ തെറ്റായ സന്ദേശമാണ്.
കൊവിഡ് വന്നതുകൊണ്ടാകണമെന്നില്ല.കൊവിഡ് ഇല്ലാതെ തന്നെ ന്യുമോണിയ വന്നവർക്ക് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ട്.അതിനാൽ കൊവിഡ്ശ്വാസകോശത്തെ ബാധിക്കും,ഭേദമായാലും ബുദ്ധിമുട്ടും എന്ന് പറയാനാവില്ല .ചില രോഗികൾക്ക് അപൂർവമായി അങ്ങനെ വന്നിട്ടുണ്ടാകാം.അത് മറ്റു രോഗങ്ങളാലും വരാം.

കിഡ്നി തകരാറിലാകും
ഇരുപതു മുതൽ മുപ്പതു ശതമാനം ആളുകളിലാണ് കിഡ്നിയെ ബാധിക്കുന്ന അവസ്ഥ കാണുന്നത് . പഴയ അവസ്ഥയിലേക്ക് എത്താൻ കഴിയുന്ന ചികിത്സ സംവിധാനങ്ങളാണ് നമ്മൾ പാലിക്കുന്നത്.

നെഗറ്റീവ് ആണോ എന്ന് ഉറപ്പിക്കാതെ ഡിസ്ചാർജ് ചെയ്യുന്നു
നെഗറ്റീവ് ടെസ്റ്റ് എടുക്കാതെ തന്നെ ഡിസ്ചാർജ് ചെയ്യാം.പല രാജ്യങ്ങളും ഇന്ന് പാലിക്കുന്ന മാർഗനിർദേശമാണ് അത്.ഇന്ത്യയും അത് തന്നെയാണ് പാലിക്കുന്നത്. പേടിക്കേണ്ട ഒരു കാര്യവുമില്ല.ലക്ഷണങ്ങൾ ഇല്ലങ്കിൽ പ്രതേകിച്ചും.മൂന്നാഴ്ച മുതൽ നാലാഴ്ച വരെ ശരീരത്തെ സൂക്ഷിക്കുക .

എത്രനാൾ വരെ രോഗം പടരാം
രോഗം തുടങ്ങി ആദ്യത്തെ പതിനഞ്ചു ദിവസം വരെയാണ് മറ്റുള്ളവരിലേക്ക് രോഗം പകർത്തുന്നത്.അതിന് ശേഷവും മുൻകരുതലുകൾ എടുക്കണം .

മണവും സ്വാദും തിരികെ കിട്ടില്ല
ഒരു മാസം വരെ സമയം എടുക്കാം.പേടിക്കേണ്ടതില്ല .മരുന്നുകളുടെ ആവശ്യമില്ല

ജോലിക്കു പോകാൻ പാടില്ല

ഇരുപത്തി ഒന്ന് ദിവസങ്ങൾക്കു ശേഷം ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിൽ ജോലിക്കു പോകാൻ തടസമില്ല.കൃത്യമായ പ്രതിരോധ മാര്ഗങ്ങളൾ പാലിക്കുക.സാമൂഹിക അകലം ,മാസ്ക് ,കൈകൾ വൃത്തിയാക്കൽ എന്നിവ ശീലമാക്കുക .

വീടുകളിൽ മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണോ
പതിനച്ചു ദിവസങ്ങൾക്കു ശേഷം വീടുകളിൽ കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിൽ കുഴപ്പമില്ല.എങ്കിലും കുട്ടികളുമായി ഇടപഴകുമ്പോൾ ശ്രദ്ധിക്കുക.മാസ്ക് ധരിക്കുകയും കൈകൾ വൃത്തിയാക്കുകയും ചെയ്യുന്നത് നല്ലതാണ്.ടോയ്‌ലെറ്റ് പ്രത്യേകം ഉപയോഗിക്കുക മലത്തിൽ എത്രനാൾ വൈറസ് ഉണ്ടാകും എന്ന് പഠനങ്ങൾ നടക്കുന്നതേയുള്ളു .

ക്ഷീണം മാറുന്നില്ല
ചിലരിൽ ക്ഷീണം നിൽക്കാറുണ്ട് .നന്നായി ഉറങ്ങുക,നന്നായി വെള്ളം കുടിക്കുക,സമീകൃത ആഹാരം കഴിക്കുക,വെയിൽ കൊള്ളുക.

ഭീതി നിലനിൽക്കുന്നു
അസുഖം മാറിയാലും അമിതമായ ടെൻഷൻ ഉണ്ടാവാം .സ്ട്രെസ് കുറച്ച് ,മാനസിക ഉല്ലാസത്തിനുള്ള സമയം കണ്ടെത്തുക,നല്ല കാര്യങ്ങൾ ആലോചിക്കുക.കൃത്യമായ വിവരങ്ങൾ മനസിലാക്കുക.

എല്ലാം പഴയതുപോലെ ‌ചെയ്യാമോ

പുകവലി മദ്യപാനം പോലെയുള്ള ശീലം ഒഴിവാക്കുക.

ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങുക.

എല്ലാ ദിവസവും മുപ്പതു മിനുട്ട് വ്യായാമം ചെയ്യുക.

മൂന്നു മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കുക

സാമൂഹിക അകലം :മാസ്ക് ധരിക്കൽ :കൈകൾ വൃത്തിയാക്കൽ ഇവ മറക്കാതിരിക്കുക

DR.DANISH SALIM:

facebook.com/drdbetterlife

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News