ഭർത്താവിന് ഭാര്യ മാസം തോറും ജീവനാംശം നൽകണം; വിചിത്ര വിധിയുമായി കോടതി

ഭർത്താവിന് ഭാര്യ പ്രതിമാസം 1000 രൂപ വീതം ജീവനാംശം നൽകണമെന്ന വിചിത്ര വിധിയുമായി ഉത്തർപ്രദേശ് കോടതി.

മുസഫർനഗറിലെ കുടുംബ കോടതിയാണ് വിരമിച്ച സർക്കാർ ജീവനക്കാരി ഭർത്താവിന് ജീവനാംശം നൽകണമെന്ന് വിധിച്ചത്. 2013ൽ, 1955ലെ ഹിന്ദു വിവാഹ നിയമം പ്രകാരം ജീവനാംശം ആവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ ഹർജിയിലാണ് കോടതി വിധി.

വർഷങ്ങളായി വേർപെട്ട് ക‍ഴിയുന്ന ദമ്പതികളുടെ കേസിലാണ് 7 വർഷങ്ങൾക്കു ശേഷം കോടതിയുടെ വിചിത്ര വിധി.

തന്‍റെ പെൻഷൻ തുകയിൽ നിന്ന് ഭർത്താവിനുള്ള ജീവനാംശം നൽകണമെന്നാണ് വിരമിച്ച സർക്കാർ ജീവനക്കാരിയോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

മാസം 12000 രൂപ പെൻഷൻ പറ്റുന്ന മുൻ സർക്കാർ ജോലിക്കാരിയാണ് എന്നതുകൊണ്ട് തന്നെ ഭാര്യ ഭർത്താവിന് മാസം 1000 രൂപ വീതം ജീവനാംശം നൽകണമെന്നാണ് കോടതി വിധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News