‘പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു’; വ്യാജപ്രചരണങ്ങള്‍ക്ക് മറുപടിയുമായി മഞ്ജു

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് നടി മഞ്ജു സുനിച്ചന്‍. അടുത്തിടെ ബിഗ് ബോസ് ഷോയിലൂടെയും മഞ്ജു പ്രേക്ഷക ശ്രദ്ധ കവര്‍ന്നിരുന്നു. എന്നാല്‍ ഷോയില്‍ പങ്കെടുത്ത ശേഷം പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളാണ് താരത്തിന് നേരിടേണ്ടിവന്നത്.

തനിക്ക് നേരിടേണ്ടിവന്ന പല മോശം അനുഭവങ്ങളെക്കുറിച്ചും മഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. പലപ്പോഴും മഞ്ജു നേരിട്ട് വിശദീകരിച്ചിട്ടു പോലും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നു. ഇപ്പോ‍ഴിതാ തന്നെയും കുടുംബത്തെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജപ്രചരണങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജു. തന്‍ർറെ 15ആം വിവാഹ വാര്‍ഷിക ദിനത്തിലാണ് വ്യാജ പ്രചരണങ്ങള്‍ക്കെല്ലാം മഞ്ജു മറുപടി പറയുന്നത്.

മഞ്ജുവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്;

“ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല.. ഇന്നേക്ക് 15 വർഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ… ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം”.

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ…

Posted by Manju Sunichen on Wednesday, 21 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News