കൊച്ചി മെഡിക്കല്‍ കോളേജ്: വ്യാജപ്രചരണത്തിനായി ചിലര്‍ രംഗത്ത് വരുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു എന്നതാണ് ഇതുവരെയുള്ള അനുഭവമെന്നും തെറ്റിദ്ധാരണാജനകമായ ഒരു പോസ്റ്റിട്ടതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആശുപത്രിയിലുള്ളവര്‍ തന്നെ പറയുന്നതു പ്രകാരം ഇക്കാര്യത്തില്‍ വസ്തുതയില്ലെന്നാണ്. സര്‍ക്കാരിനെ ആക്ഷേപിക്കാന്‍ ആവസരങ്ങള്‍ നോക്കുന്ന, ഇതിന്റെ സാങ്കേതികത്വം അറിയാവുന്നവര്‍ പോലും ഓക്സിജന്‍ തെറിച്ചുപോകുന്ന അവസ്ഥയൊന്നും ഇല്ലെന്നും അത് സാധ്യമല്ലെന്നും പരസ്യമായി പറയുന്ന നിലയുമുണ്ടായി. പറഞ്ഞത് വസ്തുതയല്ലെന്ന് സമൂഹത്തിന് ബോധ്യമായി. എന്നാല്‍ നമ്മുടെ നാട്ടില്‍ തെറ്റായ കാര്യം പ്രചരിപ്പിക്കാന്‍ കൂടുതല്‍ ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമായി ചിലര്‍ പിന്നീട് രംഗത്ത് വരികയാണ്. അത് നിര്‍ഭാഗ്യകരമാണ്.

ഡോക്ടര്‍മാര്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ചില സമീപനങ്ങള്‍ പ്രചരണമുണ്ടാക്കുന്നതിനായി ഒറ്റപ്പെട്ടതായി ചിലരുടെ നാക്കില്‍ നിന്നും വരുന്നുണ്ട്.അത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News