കൂടുതല്‍ ചെറുപ്പമായി നദിയ; വെെറലായി ചിത്രങ്ങള്‍

മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ട ഗേളിയാണ് നടി നദിയ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ കയറി്ക്കൂടിയ നദിയ 1988 ല്‍ വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.

വിവാഹശേഷം കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ് നടത്തിയത്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

സിനിമാ രംഗത്ത് സജീവ സാന്നിധ്യമല്ലെങ്കില്‍ കൂടി തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
ഇപ്പോ‍ഴിതാ ഒരു പുതിയ ഫോട്ടോ ഷൂട്ട് ചിത്രമാണ് നദിയ പങ്കുവച്ചിരിക്കുന്നത്.

Reminiscing this lovely photo shoot sporting fun hair and glam shades with this great team💙📸

JFW Magazine G.Venket Ram Photography Rachel’s Stylesmith

#TBT #ThrowbackThursday #Photoshoot

Posted by Nadiya Moidu on Thursday, 22 October 2020

ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിൽ താമസിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News