കൊവിഡ് ബാധിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ

കുഞ്ഞിന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നവജാതശിശുവായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് കഴിഞ്ഞ ദിവസമാണ് അമ്മ ആശുപത്രയിലെത്തിയത്. തുടര്‍ന്ന് ശിശുവിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ സമയത്താണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അമ്മയെ ബന്ധപ്പെടാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു.

ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News