‘ദേവസഭാതലം രാഗിലമാകുവാന്‍…’ ഗാനം പാടി സോഷ്യല്‍മീഡിയയെ ഞെട്ടിച്ച് ഈ ആറാം ക്ലാസുകാരി

‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ‘ദേവസഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം’ എന്നു തുടങ്ങുന്ന ഗാനം അനായാസം പാടി ജിയ ഹരികുമാര്‍ എന്ന ആറാം ക്ലാസുകാരി.

ഇന്ത്യന്‍ സംഗീതത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായൊരു രാഗമാലികയിലുള്ള ഗാനമാണിത്. 10 മിനിറ്റിനുള്ളില്‍ 10 രാഗങ്ങളാണ് ഈ പാട്ടില്‍ വരുന്നത്. ഹിന്ദോളം, തോഡി, പന്തുവരാളി, ആഭോഗി, മോഹനം, ശങ്കരാഭരണം, ഷണ്മുഖപ്രിയ, കല്യാണി, ചക്രവാകം, രേവതി എന്നിവയാണ് ഈ ഗാനത്തിലെ രാഗങ്ങള്‍.

ഐടി വിദഗ്ധനും സംഗീതപ്രിയനുമായ അച്ഛന്‍ ഹരികുമാറാണ് ജിയയുടെ ഗുരു. കുറച്ചു മാസങ്ങളായി ഐഡിയ സ്റ്റാര്‍ താരമായ മാളവിക അനില്‍ കുമാറിന്റെ കീഴില്‍ സ്‌കൈപ്പ് വഴിയും ജിയ സംഗീതം അഭ്യസിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News