കൊവിഡിന് ശേഷം: ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ 26 പദ്ധതികള്‍

കോവിഡിന് ശേഷം ടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ പര്യാപ്തമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

തിരുവനന്തപുരത്തെ ഏറ്റവും ശ്രദ്ധേയമായ ഹില്‍സ്റ്റേഷനായ പൊന്‍മുടിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യം വികസനം നടത്തിയ പദ്ധതിയില്‍ കൂട്ടികള്‍ക്ക് കളിക്കളം, ലാന്റ് സ്‌കേപ്പിങ്, ഇരിപ്പിടങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ലോവര്‍ സാനിട്ടോറിയത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും കുടുംബമായി എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

കൊല്ലം ജില്ലയിലെ മലമേല്‍പാറ ടൂറിസം പദ്ധതിയാണ് മറ്റൊന്ന്. സമുദ്രനിരപ്പില്‍ നിന്ന് 700 അടി ഉയരത്തിലുള്ള പാറക്കെട്ടുകളില്‍ ഒരുക്കിയിരിക്കുന്ന ടൂറിസം പദ്ധതിയാണിത്. കൊല്ലം ബീച്ചിലും താന്നി ബീച്ചിലും നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, പത്തനംതിട്ട ഇലവുംതിട്ടയിലെ മൂലൂര്‍ സ്മാരകം സൗന്ദര്യവല്‍ക്കരണം എന്നീ പദ്ധതികളും ആരംഭിച്ചു.

പാലാ നഗരത്തില്‍ പാരീസിലെ ‘ലവ്‌റെ’ മ്യൂസിയത്തിന്റെ മാതൃകയില്‍ ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ്, ഇടുക്കി ജില്ലയിലെ അരുവിക്കുഴി ടൂറിസം വികസന പദ്ധതി, ഏലപ്പാറ അമിനിറ്റി സെന്റര്‍, പുന്നമട നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫിനിഷിങ് പോയിന്റിലേക്കുള്ള പാത് വേയും ബോട്ട് ജെട്ടികളും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളാണ്.

എറണാകുളം ജില്ലയിലെഭൂതത്താന്‍കെട്ട് ഡാമിന്റെ ഭാഗമായുള്ള വിനോദ സഞ്ചാര കേന്ദ്രം തൃശൂര്‍ ജില്ലയില്‍ പീച്ചി ഡാമും ബൊട്ടാണിക്കല്‍ ഗാര്‍ഡനും നവീകരിച്ചത്, അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുന്ന തുമ്പൂര്‍മൂഴി പദ്ധതി, നവീകരിച്ച പോത്തുണ്ടി ഡാം ഉദ്യാനം, മംഗലം ഡാം ഉദ്യാനം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍ മിറക്കിള്‍ ഗാര്‍ഡന്‍, ചമ്രവട്ടത്തെ പുഴയോരം സ്‌നേഹപാതയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര അഴിമുഖ കടല്‍ത്തീരത്ത് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിയുടെ ഭാഗമായ പൂര്‍ത്തീകരിച്ച വികസനങ്ങള്‍, കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണ പുനരുദ്ധാരണം, കണ്ണൂരിലെ പാലക്കാട് സ്വാമി മഠം പാര്‍ക്കിന്റെ വികസനം, ചൊക്ലി ബണ്ട് റോഡിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി, മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനല്‍, പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍, വയനാട്ടിലെ ചീങ്ങേരി മല റോക്ക് അഡ്വഞ്ചര്‍ ടൂറിസം പദ്ധതി, ബേക്കല്‍ കോട്ട കമാനവും പാതയോര സൗന്ദര്യവല്‍ക്കരണ പദ്ധതിയും എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാരണം സ്തംഭിച്ച വിനോദ സഞ്ചാര മേഖലയ്ക്ക് പുതു ജീവന്‍ നല്‍കുന്ന പദ്ധതികളാണിതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News