മദ്യലഹരിയില്‍ അമ്മയെ ആക്രമിച്ചു; പിതാവിനെ 16കാരി അടിച്ചുകൊന്നു

മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ അടിച്ചുകൊന്ന പെണ്‍കുട്ടിയെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിതാവിനെ കൊലപ്പെടുത്തിയതിനു ശേഷം പെണ്‍കുട്ടി തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 45കാരനായ പിതാവ് സ്ഥിരമായി മദ്യപിച്ചെത്തി മാതാവുമായി വഴക്കിടുമായിരുന്നു എന്ന് പൊലീസ് പറയുന്നു. ദമ്പതികളുടെ മൂത്ത മകനാണ് വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നത്.

ബുധനാഴ്ച വൈകിട്ടും പിതാവ് മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ചു. മകന്റെ വിവാഹക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട മകള്‍ അച്ഛനെ തലയ്ക്കടിച്ച് കൊല്ലുകമായിരുന്നു.

വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ഒരു തരം വടി കൊണ്ടായിരുന്നു ആക്രമണം. മാരകമായി പരിക്കേറ്റ 46കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

കൊലപാതകത്തിനു പിന്നാലെ പെണ്‍കുട്ടി തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു.

സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News