രക്ഷാപ്രവര്‍ത്തനത്തിനിടെ ഡിങ്കി മറിഞ്ഞു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മുങ്ങി മരിച്ചു

പത്തനംതിട്ട: റാന്നി മാടമണില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഡിങ്കി മറിഞ്ഞ് പത്തനംതിട്ട അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ ആര്‍.ആര്‍ ശരത് (32) മുങ്ങി മരിച്ചു.

ഇന്ന് ഉച്ചയ്ക്ക് 11 മണിയ്ക്ക് പമ്പാനദിയിലെ വെള്ളത്തില്‍ ഒരാളെ കാണാതായെന്ന വിവരം റാന്നി അഗ്‌നി രക്ഷാ നിലയത്തില്‍ ലഭിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ ഡൈവേഴ്‌സ് ഉള്‍പ്പെട്ട ടീം റാന്നിയില്‍ എത്തുകയും പമ്പാനദിയില്‍ കാണാതായ ആളെ കണ്ടത്താന്‍ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ ഒഴുക്കുള്ള ഭാഗത്ത് ഡിങ്കി മറിയുകയായിരുന്നു. മറ്റുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും ശരത് ഡിങ്കിയില്‍ നിന്നും പിടിവിട്ട് വെള്ളത്തിലേയ്ക്ക് താഴ്ന്ന് പോകുകയായിരുന്നു. ഉടന്‍ തന്നെ ശരത്തിനെ കണ്ടെത്തി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിയായ ശരത്തിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ കോട്ടയം മേഖല വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ശരത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News