നയന്‍സിന്റെ നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നെട്രികണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുഖത്ത് മുറിവുകളോടെ കൈയില്‍ ആയുധവുമേന്തി നില്‍ക്കുന്ന നയന്‍താരയാണ് പോസ്റ്ററില്‍.

പ്രശസ്ത തമിഴ് സംവിധായകനും നടിയുടെ ആണ്‍സുഹൃത്തുമായ വിഘ്നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിന്റെ ടൈറ്റില്‍ കാഴ്ച പരിമിതിയുള്ളവര്‍ ഉപയോഗിക്കുന്ന ബ്രെയിലി ലിപിയിലുള്ളതാണ്. അതിനാല്‍ തന്നെ നടി അവതരിപ്പിക്കുന്നത് കാഴ്ചയില്ലാത്ത കഥാപാത്രത്തെയാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. നയന്‍സിന്റെ 65-ാം സിനിമയാണിത്.

ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവുവാണ്. വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നെട്രികണ്ണിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News