ഐപിഎല്‍: രാജസ്ഥാനെ തകര്‍ത്ത് ഹൈദരബാദിന്റെ കുതിപ്പ്

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അര്‍ധ സെഞ്ചുറിയിലാണ് ഹൈദരാബാദ് മറികടന്നത്. ജയത്തോടെ ഹൈദരാബാദ് എട്ട് പോയിന്റ് നേടി അഞ്ചാം സ്ഥാനത്തായി.

ഡേവിഡ് വാര്‍ണര്‍ (നാല്), ജോണി ബെയര്‍സ്റ്റൊ (10) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്. മനീഷ് പാണ്ഡെ 47 പന്തില്‍ എട്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 83 റണ്‍സെടുത്തു. വിജയ് ശങ്കര്‍ 51 പന്തില്‍ 52 റണ്‍സും നേടി.

രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സ് നേടിയത്. റോയല്‍സിനായി 26 പന്തില്‍ 36 റണ്‍സ് നേടിയ സഞ്ജു വി. സാംസണ്‍ ആണ് ടോപ് സ്‌കോറര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News