ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സിന്റെ’ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെകിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കാന്‍ അനുമതി നല്‍കി. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കര്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനൈ എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇവര്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്.

രണ്ട് ഘട്ടങ്ങളിലായി 18 വയസിന് മുകളിലുള്ള 28,500 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതായി ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. മുംബൈ, പാട്‌ന, ലക്‌നൗ, തുടങ്ങിയ രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News