ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ ഐഎഎസ് ഓഫീസര്‍ എം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കസ്‌റ്റംസ്, എൻഫോഴ്‌സ്‌മെൻ്റ് കേസുകളിലാണ് ശിവശങ്കർ മുൻകൂർ ജാമ്യ ഹർജികള്‍ നൽകിയത്. നേരത്തെ ശിവശങ്കറിൻ്റെ അറസ്‌റ്റ് 23വരെ സിംഗിൾ ബഞ്ച് തടഞ്ഞിരുന്നു.

വിവിധ ഏജന്‍സിക‍ള്‍ 90 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരെ ശക്തമായ ഒരു തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് ക‍ഴിഞ്ഞിട്ടില്ല.

കേസില്‍ മറ്റ് പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളെ സാധൂകരിക്കുന്നതിനും അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല ഇതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി നേരത്തെ വിമര്‍ശിച്ചത്.

താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും കുറ്റവാളികളോട് പെരുമാറും പോലെയാണ് തന്നോട് പെരുമാറുന്നതെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് വാദിച്ച അന്വേഷണ സംഘം ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വണമെന്ന പ്രോസിക്യൂഷന്‍റെ വാദം പരിഗണിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് നീട്ടിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News