#KairaliNewsExclusive കെഎം ഷാജി വീട് പണിതത് കോടികള്‍ ചിലവിട്ട്; സാമ്പത്തിക സ്രോതസ് ദുരൂഹം

കെ.എം ഷാജി എം.എൽ.എ കോഴിക്കോട് വേങ്ങേരിയിൽ നിർമ്മിച്ച ആഡംബര വീടിന് മൂന്നരക്കോടിയിലധികം രൂപ വില മതിക്കുമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ പരിശോധനയിൽ വ്യക്തമായത്. 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീട് നിർമ്മാണത്തിനായി ഷാജി 10 ലക്ഷം രൂപ ലോണെടുത്തു എന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

2016 ഏപ്രിൽ 27 ന് കെ.എം ഷാജി തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ കാണിച്ചിരിക്കുന്ന ആകെ വരുമാനം 48,70,000 രൂപയാണ്.8, 60,000 രൂപ ലോൺ ഉണ്ടെന്നും കാണിച്ചിട്ടുണ്ട്. ഷാജി ഇൻകം ടാക്സ് ഇനത്തിൽ അടച്ച തുക 2, 24,000 രുപയാണ്.

അതേ സമയം പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്തതിനാൽ ഭാര്യ ഇൻകംടാക്സ് അടച്ചിട്ടില്ല എന്നും കാണിച്ചിട്ടുണ്ട്. സത്യവാങ്ങ്മൂലത്തിന്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു. അതേ സമയം 2016 നവംബറിലാണ് വീട് നിർമ്മാണം പൂർത്തിയായത്. അതേ വർഷം ഏപ്രിൽ മാസത്തിലാണ് വരുമാനം സംബന്ധിച്ച കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്.

7 മാസങ്ങൾക്കുള്ളിൽ ഷാജിക്കും ഭാര്യക്കും 3 കോടിയലധികം രൂപയുടെ വരുമാനം എവിടെ നിന്നുണ്ടായി എന്നത് ദുരുഹമാണ്. വീട് നിർമ്മിക്കാനാരംഭിച്ച 2014 ലാണ് ഷാജി +2 ബാച്ചിനായി ലക്ഷങ്ങൾ കോഴ വാങ്ങിയത്.

ഈ പണവും വീട് നിർമ്മാണത്തിനുപയോഗിച്ചു എന്നാണ് കരുതുന്നത്. ഷാജിയുടെ വീട് നിർമ്മാണത്തിലെ ക്രമക്കേടുകളും ലക്ഷ്വറി ടാക്സ് ഇനത്തിൽ ലക്ഷങ്ങൾ തട്ടിച്ച വാർത്തയും രേഖകൾ സഹിതം കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്ത് വീട്ടിരുന്നു. ഇക്കാര്യങ്ങളൊക്കെ എൻഫോഴ്സ് മെന്റ് ഡയരക്ടറേറ്റ് അന്വേഷിക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News