മുംബൈ മാളിൽ തീപിടുത്തം; തൊട്ടടുത്ത താമസസമുച്ചയത്തിൽ നിന്നും 3,500 പേരെ ഒഴിപ്പിച്ചു

തെക്കൻ മുംബൈയിലെ സിറ്റി സെന്റർ മാളിൽ ഇന്നലെ രാത്രിയിൽ വലിയ തീപിടുത്തമുണ്ടായി. ഏകദേശം മുന്നൂറോളം ആളുകൾ പരിസരത്ത് ഉണ്ടായിരുന്നതായി പറയുന്നു.

ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് മാളിനോട് ചേർന്നുള്ള 55 നില കെട്ടിടത്തിലെ ഏകദേശം 3,500 താമസക്കാരെ സുരക്ഷയെ മുൻനിർത്തി തൊട്ടടുത്തുള്ള ഗ്രൗണ്ടിലേക്ക് മാറ്റി.

വ്യാഴാഴ്ച രാത്രി വൈകിയാണ് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ന് രാവിലെയും തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ആളപായമില്ല.

അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെ ഒരു ഫയർമാന് പൊള്ളലേറ്റതായും വൈദ്യചികിത്സയ്ക്കായി മുംബൈയിലെ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടു ചെയ്യുന്നു. ഇതുവരെ മാളിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നതായി അറിവായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News