എല്‍ഡിഎഫ് തീരുമാനം സന്തോഷപൂര്‍വം സ്വീകരിക്കുന്നു; മുന്നണി പ്രവേശം കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റും: ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നത് രാഷ്ട്രീയ കേരളത്തിന്റെ ഗതിമാറ്റുമെന്ന് ജോസ് കെ മാണി. എല്‍ഡിഎഫ് തീരുമാനത്തെ സന്തോഷപൂര്‍വം സ്വീകരിക്കുന്നു.കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാട് മുന്‍നിര്‍ത്തി മുന്നണിയില്‍ പ്രവര്‍ത്തിക്കും.

മുഖ്യമന്ത്രിയെ കണ്ടു ജനകീയ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്നും ജോസ് കെ മാണി പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല സഹോദരി ഭര്‍ത്താവിന് മത്സരിക്കണമോയെന്ന് തീരുമാനമെടുക്കാന്‍ സ്വതന്ത്ര്യമുണ്ട്.അദ്ദേഹം കോണ്‍ഗ്രസ് അംഗത്വമുള്ളയാണെന്നും ജോസ് കെ മാണി.

എല്‍ഡിഎഫി ന്റെ കാര്യത്തില്‍ ഒരാശങ്കയും ആര്‍ക്കും വേണ്ടെന്നും ഇടത് മുന്നണി ദുര്‍ബലമാകുമെന്നത് ചിലരുടെ സ്വപ്‌നം മാത്രമെന്നും ജോസ് കെ മാണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുള്ള മേഖലകളില്‍ മത്സരിക്കും മത്സരിക്കുന്ന സീറ്റുകള്‍ ഏതൊക്കെയാണെന്ന് ഇടതുമുന്നണി തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News