ഡിജിറ്റലൈസേഷന്‍ തട്ടിപ്പ്: ഷാഫി പറമ്പിലിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

ഗവ. മോയൻ മോഡൽ ഗേൾസ്‌ ഹയർ സെക്കന്‍ഡറി സ്കൂളിലെ ഡിജിറ്റലൈസേഷൻ പാതിവഴിയിൽ നിർത്തി ആയിരക്കണക്കിന് കുട്ടികളുടെ ഭാവി നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പറഞ്ഞു. മോയൻ സ്കൂൾ സന്ദർശിച്ച സതീഷ്, പ്രിൻസിപ്പൽ പി അനിൽ, പിടിഎ പ്രസിഡന്റ് ജിസ ജോമോൻ എന്നിവരുമായി ചർച്ച നടത്തി. ഡിവൈഎഫ്‌ഐയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് സ്‌കൂൾ അധികൃതരെ അറിയിച്ചു.

സർക്കാരിന്റെ മേൽനോട്ടത്തിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി സ്കൂൾ ഉടൻ ഹൈടെക് ആക്കണമെന്നും എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും വിദ്യാർഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ച എംഎൽഎ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും എസ് സതീഷ് ആവശ്യപ്പെട്ടു.

ക്ലാസ് മുറികൾ അശാസ്ത്രീയമായാണ് ഒരുക്കിയിരിക്കുന്നത്, ഇതിൽ അഴിമതിയുണ്ട്. അതിനാല്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള സമരവുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകും.

ജില്ലാ സെക്രട്ടറി ടി എം ശശി, പ്രസിഡന്റ് പി പി സുമോദ്, ട്രഷറർ എം രാജേഷ്, ജോയിന്റ് സെക്രട്ടറി ജിഞ്ചു ജോസ്, കെ ശിവദാസ്, രാകേഷ് എന്നിവരും ഒപ്പമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News