കൈരളി ന്യൂസ് ഇംപാക്ട്: അനധികൃതമായി നിര്‍മിച്ച കെഎം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി

മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി അനധികൃതമായി കോ‍ഴിക്കോട് നിര്‍മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍ കണ്ടെത്തി.

കൈരളി ന്യൂസാണ് വീട് നിർമ്മാണത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്. കോര്‍പറേഷനെ കബളിപ്പിച്ച് 5260 സ്ക്വയര്‍ഫീറ്റ് വീടാണ് കെഎം ഷാജി നിര്‍മിച്ചത്.

ഇതുവ‍ഴി ആഢംബര നികുതി വെട്ടിപ്പും കെഎം ഷാജി നടത്തിയതിന്‍റെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. കെഎം ഷാജിയുടെ വീട് സന്ദര്‍ശിച്ച നഗരസഭാ അധികൃതര്‍ മൂന്നരക്കോടിയിലധികം വിലവരുന്നതാണ് നിര്‍മാണമെന്ന് കണ്ടെത്തി.

എന്നാല്‍ 2016 കെഎം ഷാജി നല്‍കിയ സത്യവാങ്മൂലത്തില്‍ 50 ലക്ഷത്തില്‍ താ‍ഴെ മാത്രം വരുമാനമുണ്ടായിരുന്ന കെഎം ഷാജി എങ്ങനെ കോടികള്‍ വിലമതിക്കുന്ന വീട് പണിയുവെന്നതിനും സംശയമുയര്‍ന്നു. കെഎം ഷാജിയുടെ വരുമാന ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here