ഇലക്ട്രിക് മോട്ടോറിന്‍റെ കരുത്തുമായി ഹമ്മര്‍ ഇവി

ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കും വിരാമമിട്ടു കൊണ്ട് ജനറല്‍ മോട്ടോഴ്സ് തങ്ങളുടെ ഹമ്മർ ഇലക്ട്രിക് പിക്ക് അപ്പ് പുറത്തിറക്കി.എന്തായാലും കാത്തിരിപ്പിന് ഫലമുണ്ടായി എന്ന് തന്നെ പറയണം..എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്താണ് ഹമ്മര്‍ ഇ വി.. സമാനതകളില്ലാത്ത ഓഫ്‌റോഡിംഗ് ശേഷിയുമായിട്ടാണ് ഹമ്മര്‍ എത്തുന്നത്.ഹമ്മറിന് കരുത്തേകുന്നത് എഞ്ചിനുകളല്ല പകരം മൂന്ന് ഇലക്ട്രിക് മോട്ടോറുകളാണ്,1,000 bhp കരുത്തും 15,600 Nm പരമാവധി torque മോട്ടോര്‍ പുറപ്പെടുവിക്കുന്നു

വെറും 3.0 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവി പിക്ക് അപ്പിന് സാധിക്കും.800 വോൾട്ട് ഫാസ്റ്റ് ചാർജിംഗ് ബാറ്ററി പായ്ക്ക് കൊണ്ട് 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് വെറും 10 മിനിറ്റിനുള്ളിൽ നേടാന്‍ കഴിയും.


[ps2id id=’h1′ target=”/]

ഒരു സയൻസ് ഫിക്ഷൻ സിനിമയിലേ പോലെ ഫ്യൂച്ചറിസ്റ്റ് വാഹനമായി കാണുന്നുണ്ടെങ്കിലും.ഫോസിൽ-ഫ്യുവൽ പവർ മോഡലിൽ നിന്നുള്ള ആറ്-സ്ലാറ്റ് ഗ്രില്ല് അല്പം നൊസ്റ്റാൾജിക് ടച്ച് നൽകുന്നുണ്ട് എന്നത് പറയാതെ വയ്യ.


[ps2id id=’h2′ target=”/]


[ps2id id=’h3′ target=”/]

ഇത് വരെ കണ്ടതില്‍ വെച്ച് എല്ലാ തരത്തിലും ഒരു ടഫ് ഗൈ തന്നെയാണ് പുതിയ ഹമ്മര്‍ ഇവി.വാഹനത്തിന്‍റെ എടുത്തു പറയേണ്ട സവിശേഷതകളില്‍ ഒന്ന് പൂർണ്ണമായും ഓപ്പൺ എയർ അനുഭവം നൽകുന്ന വാഹനത്തിന്റെ ഇൻഫിനിറ്റി റൂഫാണ്.35 ഇഞ്ച് കൂറ്റൻ ടയറുകളാണ് ഹമ്മർ ഇവിയിൽ വരുന്നത്, 37 ഇഞ്ച് യൂണിറ്റുകളിലേക്ക് ഉയർത്താൻ സാധിക്കുന്ന് ടയറില്‍ ഫോർ-വീൽ സ്റ്റിയറിംഗ് സിസ്റ്റവും സാധ്യമാണ്, ഇത് മാനുവറബിലിറ്റിയും കുറഞ്ഞ ടേണിംഗ് റേഡിയസും നൽകുന്നു.

അതോടൊപ്പം തന്നെ അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ ചേർത്തിരിക്കുന്നതിനാല്‍ വാഹനത്തിന്‍റെ ഉയരം ആറ് ഇഞ്ച് ഉയർത്താനും കൂടുതൽ ഓഫ്-റോഡ് ഫീല്‍ ലഭിക്കുകയും ചെയ്യുന്നു.

പല തരം ഡ്രൈവിങ്ങ് മോഡുകള്‍ ഉണ്ടെങ്കില്ലും ഏറ്റവും വ്യത്യസ്തമായ ഒരു മോഡ് വാഹനത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. ക്രാബ് മോഡ് എന്ന മോഡില്‍ ബുദ്ധിമുട്ടുള്ള ഓഫ്-റോഡിംഗ് ഭൂപ്രദേശങ്ങളിൽ ക്രാൾ ചെയ്യുന്നതിന് ഇത് സഹായിക്കും.സാങ്കേതികതയുടെ കാര്യത്തില്‍ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് ഹമ്മർ ഇവി.

അണ്ടർ ബെല്ലിയിൽ നിന്നുള്ള ഫീഡുകൾ ഉൾപ്പെടെ, വാഹനത്തിന്റെ ചുറ്റുപാടുകളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിന് 18 ക്യാമറ വ്യൂവുകൾ ഉണ്ട്. ലെയിനുകൾ സ്വയമായി മാറാൻ കഴിയുന്ന സൂപ്പർ ക്രൂയിസ് ഫംഗ്ക്ഷനും വാഹനത്തിന്‍റെ സാങ്കേതികത എടുത്തി കാണിക്കുന്നു.

ഹമ്മർ ഇവിയുടെ ഉത്പാദനം 2021-ൽ ആരംഭിക്കും. ഹമ്മറിന്റെ വിലകൾ 112,595 ഡോളറിൽ (നികുതി ഒഴികെ ഏകദേശം 83 ലക്ഷം രൂപ) ആരംഭിക്കും. ഇത് ഏറ്റവും ഉയർന്ന വേരിയന്റിനാണ്. കുറഞ്ഞ വിലയിലുള്ള വേരിയന്റുകൾ 2022, 2023, 2024 എന്നീ വർഷങ്ങളിൽ ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News