സവാള വില കുതിക്കുന്നു; ഹോർട്ടികോർപ് വഴി കുറഞ്ഞ വിലയ്ക്ക് സവാള എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി

സവാള വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലനിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. നാഫെഡിൽ നിന്നു സവാള സംഭരിച്ച് ഹോർട്ടികോർപ് വഴി കുറഞ്ഞ വിലയ്ക്ക് സവോള എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഇതിന്‍റെ ഭാഗമായി ആദ്യ ലോഡ് സവോള തിരുവനന്തപുരത്തെത്തി. കിലോയ്ക്ക് 45 രൂപയ്ക്കാണ് വിൽപ്പന. പൊതുവിപണിയിൽ 100 രൂപ വരെയാണ് ഒരുകിലോ സവാളയുടെ വില.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കുള്ള സവാളയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വടക്കന്‍ കേരളത്തിലേക്കുള്ള സവോള എറണാകുളം ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.

നാഫെഡിൽ നിന്നാണ് ഹോർട്ടികോർപ്പ് സവാള സ്ഥിരമായി വാങ്ങുന്നത് . പൊതുവിപണിയിലെ വില വര്‍ധിച്ച സാഹചര്യത്തിലാണ് പ്രത്യേക ഓർഡർ കൊടുത്തത്. 25 ടണ്‍ സവോളയാണ് അദ്യഘട്ടത്തില്‍ എത്തിയത്. ഈ മാസം 100 ടണ്‍ സവോള എത്തിക്കാനാണ് ഹോര്‍ടി കോര്‍പ് പദ്ധതിയിടുന്നത്.

45 രൂപയ്ക്ക് സവോള നല്‍കാന്‍ ക‍ഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ചത്തേക്ക് സാധാരണനിലയിൽ 25 ടൺ
മതിയാകും. എന്നാല്‍ വിലക്കയറ്റം മൂലം ജനങ്ങ‍ള്‍ കൂടുതൽ സംഭരിച്ചേക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കൂടുതൽ സവാള ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News