3 മാസം കൊണ്ട് 620 സർട്ടിഫിക്കറ്റ്; ലോക റെക്കോർഡ് നേട്ടവുമായി മലയാളി വിദ്യാർത്ഥിനി

മാറംപള്ളി എം ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിനി ജ്യോതിസ് മേരി ജോര്‍ജ് മത്തായിയാണ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമായ കോഴ്സിറയിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഓണ്‍ലൈ൯ പ്ലാറ്റ്ഫോമായ കോഴ്സിറയിൽ മൂന്ന് മാസം കൊണ്ട് ലോക പ്രശസ്ത യൂണിവേഴ്സിറ്റികളിൽ നിന്നും വിവിധ കോഴ്സുകളിലായി 620 സര്‍ട്ടിഫിക്കറ്റുകളാണ് ജ്യോതിസ് നേടിയത്.

അടച്ചിടൽ കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനം തുടര്‍ന്ന് പോകുന്നതിനായി കോളേജിന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ കോഴ്സിറ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉപയോഗിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകൾ സൗജന്യമായി നേടുന്നതിനുമായ സൗകര്യം ഒരുക്കി നല്‍കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ്‌ വെറും 94 ദിവസത്തിനുള്ളിൽ ജ്യോതിസ് 620 സര്‍ട്ടിഫിക്കറ്റുകൾ നേടിയത്. മുൻപ് 90 ദിവസം കൊണ്ട് 510 സർട്ടിഫക്കറ്റുകൾ കരസ്ഥമാക്കി ജ്യോതിസ് യൂണിവേഴ്സൽ റെക്കോർഡ് ഫോറംത്തിന്റെ ഏഷ്യ൯ റെക്കോര്‍ഡ്‌ൽ ഇടം നേടിയിട്ടുണ്ട്.

ലോക പ്രശസ്ത യൂണിവേഴ്സിറ്റികളായ യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡ, യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ, ജോൺ ഹോക്കിന്‍സ് യൂണിവേഴ്സിറ്റി, സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക്‌, യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ, യൂണിവേഴ്സിറ്റി ഓഫ് മെൽബൺ, യൂണിവേഴ്സിറ്റി ഓഫ് ടോക്യോ, യൂണിവേഴ്സിറ്റി ഓഫ് ജനീവ, യൂണിവേഴ്സിറ്റി ഓഫ് കോപ്പന്‍ഹാഗ൯, യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ, എമോറി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെര്‍ജീനിയ, ഡ്യൂക്ക് യൂണിവേഴ്സിറ്റി, യോൺസായി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ലണ്ട൯, യെല്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് മെഷിഗൺ, കോഴ്സിറ പ്രൊജക്റ്റ്‌ നെറ്റ്‌വര്‍ക്ക് എന്നിവയിൽ നിന്നാണ് ജ്യോതിസ് ഈ നേട്ടം കൈവരിച്ചത്. ചുണങ്ങംവേലി പൊക്കത്ത് വീട്ടിൽ ഐസന്റെയും ഗ്രേസിയുടെയും മകളാണ് ജ്യോതിസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News