കെ എം ഷാജിയുടെ ബിനാമി സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണം; അഴിമതിയെ കുറിച്ച് പ്രതികരിക്കാന്‍ ലീഗ് തയ്യാറാകണമെന്നും എം വി ജയരാജന്‍

കണ്ണൂര്‍: കെ എം ഷാജിയുടെ ബിനാമി സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് എംവി വിജയരാജന്‍.

വയനാട്ടിലും ദുബായിലും ബിനാമി സ്വത്തുക്കള്‍ ഉണ്ടോ എന്ന് അന്വേഷിക്കണം. നോട്ട് ഇരട്ടിപ്പുകാരെ തോല്‍പ്പിക്കുന്ന സമ്പത്തിക വളര്‍ച്ചയാണ് കെ എം ഷാജി നേടിയതെന്നും ഷാജിയുടെ അഴിമതിയെ കുറിച്ച് ലീഗ് നേതൃത്വം പ്രതികരിക്കാന്‍ തയ്യാറാകണമെന്നും എം വി ജയരാജന്‍ പറഞ്ഞു.

കെഎം ഷാജി അനധികൃതമായി കോഴിക്കോട് നിര്‍മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ ഇന്ന് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.

കൈരളി ന്യൂസാണ് വീട് നിര്‍മ്മാണത്തിലെ ക്രമക്കേട് പുറത്ത് കൊണ്ടുവന്നത്. കോര്‍പറേഷനെ കബളിപ്പിച്ച് 5260 സ്‌ക്വയര്‍ഫീറ്റ് വീടാണ് കെഎം ഷാജി നിര്‍മിച്ചത്. ഇതുവഴി ആഢംബര നികുതി വെട്ടിപ്പും കെഎം ഷാജി നടത്തിയതിന്റെ തെളിവുകള്‍ കൈരളി ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. കെഎം ഷാജിയുടെ വീട് സന്ദര്‍ശിച്ച നഗരസഭാ അധികൃതര്‍ മൂന്നരക്കോടിയിലധികം വിലവരുന്നതാണ് നിര്‍മാണമെന്ന് കണ്ടെത്തി.

എന്നാല്‍ 2016 കെഎം ഷാജി നല്‍കിയ സത്യവാങ്മൂലത്തില്‍ 50 ലക്ഷത്തില്‍ താഴെ മാത്രം വരുമാനമുണ്ടായിരുന്ന കെഎം ഷാജി എങ്ങനെ കോടികള്‍ വിലമതിക്കുന്ന വീട് പണിയുവെന്നതിനും സംശയമുയര്‍ന്നു. കെഎം ഷാജിയുടെ വരുമാന ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News