ഇന്ത്യക്കെതിരെ പരാമര്‍ശവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംവാദത്തില്‍ ഇന്ത്യക്കെതിരെ പരാര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന് സംവാദത്തിനിടെ ട്രംപ് പറഞ്ഞു.

‘ചൈനയെ നോക്കൂ, അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel