കൊവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് ട്രംപ്; തിരിച്ചടിച്ച് ബൈഡന്‍

കൊവിഡ് വാക്സിന്‍ ആഴ്ചകള്‍ക്കകം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ കൊവിഡിനെ ചെറുക്കാന്‍ വ്യക്തമായ പദ്ധതികളൊന്നും ട്രംപിനില്ലെന്ന് ജോ ബൈഡന്‍ തിരിച്ചടിച്ചു. ഇത്രയധികം കൊവിഡ് മരണങ്ങള്‍ വരുത്തിവച്ച ട്രംപിനെ പോലൊരു വ്യക്തി പ്രസിഡന്റ് സ്ഥാനത്ത് തുടരരുതെന്നും ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ജനം കൊവിഡിനൊത്ത് ജീവിക്കാന്‍ പഠിച്ചുവെന്നും തന്റെ നേതൃത്വത്തില്‍ നടന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പലഭാഗത്ത് നിന്നും പ്രശംസ ലഭിച്ചുവെന്നും ട്രംപ് പറയുന്നു. എന്നാല്‍ അമേരിക്കന്‍ ജനത കൊവിഡുമൊത്ത് ജീവിക്കുകയല്ല മരിക്കുകയാണ് എന്നായിരുന്നു ബൈഡന്റെ മറുപടി.

എന്നും കറുത്ത വംശജരെ പാര്‍ശ്വവത്കരിക്കുന്ന നിലപാടടെടുത്ത ട്രംപ് സംവാദത്തില്‍ കറുത്ത വര്‍ഗക്കാരെ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞു. അവര്‍ക്ക് തന്നോട് തിരിച്ചും ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു. 1994ല്‍ കറുത്തവര്‍ഗക്കാരെ ‘സൂപ്പര്‍ പ്രിഡേറ്റേഴ്സ്’ എന്ന് വിളിച്ച വ്യക്തിയാണ് ബൈഡനെന്നും ട്രംപ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News