പുതിയ കിടിലം ഫീച്ചറുകളുമായി വാട്സ് ആപ്പ് :’ജോയിന്‍ മിസ് കാള്‍’ഏറ്റവും പ്രധാനപ്പെട്ടത്:കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം

ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ആശയവിനിമയത്തിനായി ഇന്ന് ഉപയോഗിക്കുന്ന ആപ്പ്ളിക്കേഷൻ ആണ് വാട്ട്‌സ്ആപ്പ്.സന്ദേശമയയ്‌ക്കലിനും വീഡിയോ കോളിംഗിനുമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്.എന്നാൽ ഓരോ ദിവസവും പുതിയ പുതിയ ആപ്പുകളും പുതിയ ഫീച്ചറുകളുമൊക്കെ വരുന്നത് വാട്സാപ്പിന് ഒരു തലവേദന തന്നെയാണ് .ഈ അടുത്ത് ഗൂഗ്ള്‍ മീറ്റ്, സൂം പോലെയുള്ള ആപ്പുകൾ മത്സരരംഗത്തേക്കു എത്തിക്കഴിഞ്ഞു.മറ്റ് മെസ്സേജിങ് ആപ്പുകള്‍ക്ക് വെല്ലുവിളി നല്‍കുന്ന ആപ്പ്ക്കേളിക്കേഷനായി വാട്സ്ആപ്പ് തുടരണമെങ്കിൽ ഉപയോക്താക്കൾക്ക് പുതിയ പുതിയ ഫീച്ചേഴ്സ് നല്കിക്കൊണ്ടേയിരിക്കണം.പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നെേട്ടാട്ടത്തിലാണ് ഇപ്പോൾ വാട്സ്ആപ്പ്.തങ്ങളുടെ പ്ലാറ്റ്ഫോമിനുള്ള ജനപ്രീതി മുതലെടുത്ത് ഡിജിറ്റല്‍ പണമിടപാട് പോലുള്ള വ്യത്യസ്തങ്ങളായ സേവനങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താൻ ആലോചിക്കുന്നുണ്ട്.

തുടക്കം മുതലേ കാത്തിരുന്ന, ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സാപ്പ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഒരു ഫോറെവർ മ്യൂട്ട് മെനുവാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചർ. ഇനി നിങ്ങൾക്ക് ഒരു ചാറ്റ് എന്നെന്നേക്കുമായി മ്യൂട്ട് ചെയ്യണമെങ്കിൽ അതാകാം.ആൻഡ്രോയ്ഡ്, iOS ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്ന ഈ സവിശേഷതയെ കുറിച്ച് ട്വിറ്ററിലൂടെയാണ് വാട്സാപ്പ് പ്രഖ്യാപനം നടത്തിയത്. ഈ പുതിയ സവിശേഷത വാട്സാപ്പ് വെബിലും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇതുവരെ, കുറച്ച് മണിക്കൂറുകൾ, ആഴ്ചകൾ അല്ലെങ്കിൽ ഒരു വർഷം വരയേ ചാറ്റ് മ്യൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. പുതിയ ഫീച്ചർ പ്രകാരം ഒരു വർഷത്തേക്കുള്ള ഓപ്ഷൻ മാറ്റി എന്നെന്നേക്കുമുള്ള ഓപ്ഷനാണ് നൽകിയിരിക്കുന്നത്. പുതിയ മ്യൂട്ട് എവർ സവിശേഷത നിരവധി ഉപയോക്താക്കൾക്ക് ആശ്വാസമാകും. ഒ‌ടി‌എ അപ്‌ഡേറ്റ് വഴി പുതിയ മ്യൂട്ട് എവർ‌ സവിശേഷത ലഭിക്കും.

എല്ലാ ദിവസവും എണ്ണമറ്റ സന്ദേശങ്ങളാൽ ബുദ്ധിമുട്ടുന്ന ഉപയോക്താക്കൾക്ക് ഇത് വളരെ ആവശ്യമുള്ള സവിശേഷതയാണ്.  വീട്ടിലിരുന്ന് ജോലിചെയ്യുകയും  വാട്സാപ്പിനെ വളരെയധികം ആശ്രയിക്കുകയും ചെയ്യുമ്പോൾ മ്യൂട്ട് എവർ സവിശേഷത ഇപ്പോൾ കൂടുതൽ അർത്ഥവത്താകുന്നു


വാട്സ്ആപ്പില്‍ സമീപ ഭാവിയിലെത്താന്‍ പോകുന്നത് കിടിലന്‍ ഫീച്ചറുകളാണ്. ‘ജോയിന്‍ മിസ് കാള്‍’ ആണ് അതിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഗ്രൂപ്പ് വോയിസ് കാള്‍, അല്ലെങ്കില്‍ ഗ്രൂപ്പ് വിഡിയോ കാള്‍ വരികയും അത് എടുക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്താല്‍ ഉപകാരപ്പെടുന്ന ഫീച്ചറാണ് ‘ജോയിന്‍ മിസ് കാള്‍’. സുഹൃത്തുക്കള്‍ ഗ്രൂപ്പ് കാള്‍ തുടരുന്നുണ്ടെങ്കില്‍ അതില്‍ പെങ്കടുക്കാന്‍ കഴിയാത്ത ആള്‍ക്ക് ജോയിന്‍ ചെയ്യാനുള്ള ഒരു നോട്ടിഫിക്കേഷന്‍ മിസ്കോള്‍ സന്ദേശത്തിനൊപ്പം നല്‍കും.കൊവിഡ് കാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു ഫീച്ചർ വലിയ ആവേശത്തോടെയാവും വരവേൽക്കുക.

സൂം, മൈക്രോസോഫ്റ്റ് ടീമുകൾ, ഗൂഗിൾ മീറ്റ് എന്നിവയും മറ്റ് വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമുകളുമായി മത്സരിക്കാൻ വാട്സാപ്പ് ലക്ഷ്യമിടുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോൾ പങ്കാളികളെ നാല് അംഗങ്ങളിൽ നിന്ന് എട്ടിലേക്ക് ഉയർത്തിയിരുന്നു.

മറ്റൊന്ന് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ആണ്.എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങളുടെ മെസേജുകളും വീഡിയോ സന്ദേശങ്ങളുമൊക്കെ സുരക്ഷിതമായിരിക്കണം എന്ന്.ഇതേ കാരണത്താൽ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫിംഗര്‍പ്രിന്‍റ് സുരക്ഷാ സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിട്ട് ഏറെയായി. സ്വകാര്യ സന്ദേശങ്ങള്‍ ആരും കാണാതിരിക്കാനായി പ്രത്യേകം ആപ്പ്ലോക്കുകള്‍ യൂസര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന സാഹചര്യം ഒഴിവാക്കാനായി വാട്സ്ആപ്പ് തന്നെ സെറ്റിങ്സില്‍ ഫിംഗര്‍പ്രിന്‍റ് സംവിധാനം അവതരിപ്പിക്കുകയായിരുന്നു. പുതിയ അപ്ഡേറ്റില്‍ അത് കൂടുതല്‍ മെച്ചപ്പെടുത്താനും ഒരുങ്ങുകയാണ് കമ്പനി .

വിരലടയാളം പതിച്ച്‌ ആപ്പ് തുറക്കുന്നതിനൊപ്പം ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിച്ച്‌ തുറക്കാനുള്ള ഫീച്ചറും ഉള്‍പ്പെടുത്തിയേക്കും. നിലവില്‍ ഐ ഫോണുകളില്‍ ഈ സംവിധാനം ലഭ്യമാണ്. വൈകാതെ ആന്‍ഡ്രോയ്ഡ് ഫോണുകളിലും വന്നേക്കാം. വാട്സാപ്പിന്റെ വെബ് ക്ലയന്‍റില്‍ വിഡിയോ കോളും വോയിസ് കോളും കൊണ്ടുവരുന്നു എന്ന സൂചനയുംകമ്പനി നല്‍കിയിരുന്നു. ഗൂഗ്ള്‍ മീറ്റ്, സൂം പോലുള്ള വമ്പന്‍മാര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് വാട്സ്ആപ്പിെന്‍റ പുതിയ നീക്കം.

എന്തായാലും ഒരൊറ്റ ആപ്പില്‍ നിരവധി ഫീച്ചറുകളുമായി വാട്സ്ആപ്പ് എത്തുേമ്ബാള്‍ ഉപയോക്താക്കള്‍ക്ക് അങ്ങേയറ്റം ഗുണകരമാകും എന്നത് വേറെ കാര്യം.കൂടുതൽ സുരക്ഷ ഉണ്ടായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. മിക്ക അപ്ലിക്കേഷനുകളിലും ഈ സവിശേഷത ആണ് ഉപയോക്താക്കൾ ശുപാർശ ചെയ്യുന്നത് .

കുറച്ചുനാൾ മുൻപ് വാട്സ്ആപ് പരിചയപ്പെടുത്തിയ ഒരു സുരക്ഷാ സംവിധാനം ടു-സ്റ്റെപ് വേരിഫിക്കേഷന്‍ ആയിരുന്നു

1.വാട്ട്‌സ്ആപ്പിൽ ടു-സ്റ്റെപ് വേരിഫിക്കേഷന്‍ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
ഘട്ടം 1: വാട്ട്‌സ്ആപ്പ് തുറന്ന് സെറ്റിങ്‌സ് വിഭാഗത്തിലേക്ക് പോകുക.

2.ഘട്ടം 2: അക്കൗണ്ടിൽ ക്ലിക്ക് ചെയ്ത് ടു-സ്റ്റെപ് വേരിഫിക്കേഷന്‍ എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക. തുടർന്ന് “എനേബിൾ” ഓപ്ഷൻ നിങ്ങൾക്ക് കാണുവാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ 6 അക്ക പിൻ നൽകാൻ ആവശ്യപ്പെടുന്നു.

3.ഘട്ടം 3: പിൻ നൽകി കഴിഞ്ഞാൽ നിങ്ങൾ ടു-സ്റ്റെപ് വേരിഫിക്കേഷൻ പൂർത്തീകരിച്ചുകഴിഞ്ഞു. ഇ-മെയിൽ വിലാസം നൽകാനും മെസ്സേജിങ് ആപ്ലിക്കേഷൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നിങ്ങൾക്ക് അതുവഴിയും നിങ്ങൾ മറന്നാൽ പിൻ പുനർസജ്ജമാക്കാൻ കഴിയും.

അതായത് പാസ്‍കോ‍‍ഡ് അറിയാത്ത മറ്റൊരാൾക്ക് മൊബൈല്‍ ‍ഫോണ്‍ കിട്ടിയാല്‍പോലും നമ്പല്‍ രണ്ടാമത് വേരിഫൈ ചെയ്യാന്‍ കഴിയില്ല എന്നര്‍ത്ഥം. അപ്‍ഡേറ്റഡ് വേര്‍ഷനില്‍ സെറ്റിങ്സില്‍ പോയി ഈ ഓപ്ഷൻ നിങ്ങൾക്ക് എനേബിൾ ചെയ്യാം. ഇതിനോടൊപ്പം ഇ-മെയില്‍ അ‍ഡ്രസ് നല്‍കിയാല്‍ പാസ്‍കോഡ് മറന്നുപോകുന്ന അവസരത്തില്‍ അത് ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള ലിങ്ക് മെയിലില്‍ അയച്ചുതരും. എന്നാല്‍ പാസ്‍കോഡ് സെറ്റ് ചെയ്ത ശേഷം 7 ദിവസത്തേക്ക് ഇത് മാറ്റാനാകില്ല. അതായത് മെയിൽ അ‍ഡ്രസ് കൊടുത്തില്ലെങ്കിൽ പാസ്‍വേഡ് മറന്നുപോയാൽ ഫോണിൻറെ ഉടമസ്ഥനുപോലും വാട്ട്‌സ്ആപ്പ് റീ-വേരിഫൈ ചെയ്യാനാകില്ല എന്നര്‍ത്ഥം.

മറ്റൊന്ന് മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള പ്രത്യേക സംവിധാനം ഒരുക്കുകയാണ് വാട്സ്ആപ്പ്. വൈറൽ മെസേജുകളുടെ കണ്ടന്റുകൾ സെർച്ച് ചെയ്യാൻ പുതിയ സവിശേഷത ഉപയോക്താക്കൾളെ അനുവദിക്കുന്നു. അപ്ഡേറ്റിലൂടെ വാട്സ്ആപ്പിൽ ലഭിക്കുന്ന പുതിയ മാഗ്‌നിഫൈയിംഗ് ഗ്ലാസ് ഐക്കൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകളുടെ വസ്തുത പരിശോധിക്കാൻ കഴിയും. ഈ ഫീച്ചർ ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഇന്ത്യയിൽ എത്താൻ ഇനിയും വൈകും. നിലവിൽ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പ് ബ്രസീൽ, ഇറ്റലി, അയർലൻഡ്, മെക്സിക്കോ, സ്പെയിൻ, യുകെ, യുഎസ് എന്നിവിടങ്ങളിലാണ് ഫാക്ട് ചെക്കിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാകുന്ന്. ഈ ഫീച്ചർ അടങ്ങുന്ന പുതിയ അപ്ഡേറ്റ്, ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകൾക്കൊപ്പംതന്നെ വെബ് വേർഷനിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.വാട്സ്ആപ്പ് മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെന്നതിനാൽ തന്നെ മെസേജുകൾ സൂക്ഷ്മ പരിശോധന നടത്താൻ സാധിക്കില്ല. അതുകൊണ്ട് ഉപയോക്താക്കൾക്ക് തന്നെ മെസേജുകളിലെ വിവരങ്ങൾ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. ഉപയോക്താവ് മെസേജ് വ്യാജമാണോ എന്ന് സെർച്ച് ചെയ്യാനായി തിരഞ്ഞെടുക്കുമ്പോൾ അത് വാട്സആപ്പ് നേരെ സെർച്ച് എഞ്ചന് നൽകുകയാണ് ചെയ്യുന്നത് മറ്റ് ഇടപെടലുകൾ നടത്തുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News