ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇതിഹാസ നായകന്‍ കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച നായകനാണ് കപില്‍. ഐപിഎല്‍ ആരംഭിച്ചതോടെ വിലയിരുത്തലുകളുമായി അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.

അതേസമയം കപിലിന് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശങ്കയിലാണ് ആരാധകര്‍. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന ആശംസയാണ് ക്രിക്കറ്റ് ലോകം നേരുന്നത്.

ഒരു ദശകത്തോളം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ കപില്‍ 1978 ഒക്ടോബര്‍ 1ന് പാകിസ്ഥാനെതിരെ കളിച്ചാണ് അരങ്ങേറുന്നത്. 131 ടെസ്റ്റുകളില്‍ നിന്ന് 5,248 റണ്‍സും, 434 വിക്കറ്റും അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News