കോടതിയില്‍ കയറിയ പാമ്പിന് ‘വധ ശിക്ഷ’

കൊച്ചി: കോടതിക്കുള്ളില്‍ കയറിയ പാമ്പിനെ തല്ലിക്കൊന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കയറിയ പാമ്പിനെയാണ് തല്ലിക്കൊന്നത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് പാമ്പിനെ കണ്ടത്.

ഒന്നര അടിയോളം നീളമുള്ള പാമ്പിനെ കോടതി മുറിയുടെ വാതിലിന് മുന്നിലായാണ് കണ്ടത്. രാവിലെ എട്ടരയോടെ കോടതി ഹാള്‍ അടിച്ച് വാരാനെത്തിയ ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ജീവനക്കാരി നിലവിളിച്ചതോടെ ആളുകള്‍ കൂടി.

കോടതി ചേരും മുമ്പ് തന്നെ പാമ്പിന്റെ ശിക്ഷയും നടപ്പാക്കി. ഓടിക്കൂടിയ ആളുകള്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു. കോടതി തുടങ്ങുന്നതിന് മുമ്പായി മജിസ്‌ട്രേറ്റ് എസ് ശിവദാസ് ആണ് കോടതിക്ക് മുന്നില്‍ പാമ്പിനെ കണ്ടെത്തിയ കാര്യം അഭിഭാഷകരെയം ജീവനക്കാരെയും അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News