ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ഐപിഎല്ലിലെ ഈ സീസണോടു കൂടി ധോണിയും റെയ്നയും വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും സുരേഷ് റെയ്നയും ചുവടുമാറാന്‍ ഒരുങ്ങുന്നത് ഓസ്ട്രേലിയന്‍ ലീഗായ ബിഗ് ബാഷിലേക്കാണ്.

ചെന്നൈ സൂപ്പര്‍ കിങ്സ് ഈ സീസണിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ടീമാണ.് ധോണിക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. സിഎസ്‌കെയ്ക്ക് എതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചവര്‍ക്കു മാത്രമേ ബിസിസിഐ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കാറുള്ളൂ. നിയമം മാറ്റിയില്ലെങ്കില്‍ ധോണി ഐപിഎല്‍ വിടേണ്ടിവന്നേക്കും. ഐപിഎല്ലിന്റെ താരപ്പൊലിമ നഷ്ടമാകാതിരിക്കാനാണ് ബിസിസിഐ നിയമം കടുപ്പിക്കുന്നത്.

അതേസമയം, ഐപിഎല്ലില്‍ കളിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ ബിസിസിഐയുടെ പരിഗണനയിലാണ്.

യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ഭജന്‍ സിങ് എന്നിവര്‍ നേരത്തെ വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതി ചോദിച്ചവരാണ്. ഇവര്‍ക്കൊപ്പം ധോണിയും ചേരുന്നതോടെ ബിസിസിഐയുടെ തീരുമാനം എന്താകുമെന്ന് വ്യക്തമല്ല. ഈ വര്‍ഷം ഡിസംബറിലാണ് ബിബിഎല്‍ ആരംഭിക്കുന്നത്. ഇതേ കാലയളവില്‍ ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തുകയും ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here