സോഷ്യല്‍ മീഡിയ കീ‍ഴടക്കി പിഷാരടിയുടെ ക്യാപ്ഷന്‍

കിടിലന്‍ ക്യാപ്ഷനുകളുമായി സോഷ്യല്‍ മീഡിയയുടെ ഹൃദയം കീ‍ഴടക്കടിയ താരമാണ് രമേഷ് പിഷാരടി. ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ മീഡിയ വിളിക്കുന്നത്.

നര്‍മ്മം കലര്‍ത്തിയുള്ള പിഷാരടിയുടെ ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വെെറലാകാറുണ്ട്. പതിവുപോലെ, പിഷാരടിയുടെ രസകരമായൊരു ക്യാപ്ഷനാണ് വെെറലാകുന്നത്. മകനൊപ്പമുള്ള ചിത്രത്തിന് പങ്കുവച്ച് പിഷാരടി നല്‍കിയ ക്യാപ്ഷനാണ് ചിരിപടര്‍ത്തുന്നത്. തുഞ്ചത്തെടുത്തച്ഛൻ എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ അടിക്കുറിപ്പ്.

തുഞ്ചത്തെടുത്തച്ഛൻ…

Posted by Ramesh Pisharody on Friday, 23 October 2020

ഇതാണ് തുഞ്ചത്തെടുത്തച്ഛനല്ലോ തോളത്തെടുത്തച്ഛനല്ലേ എന്ന് തിരുത്തി ആരാധകരും രംഗത്തുണ്ട്. എന്തായാലും ചിത്രവും കമന്റുകളും സോഷ്യൽ മീഡിയയിൽ ഒരു ചിരിക്കുള്ള കോളൊരുക്കി കഴിഞ്ഞു.

വാക്തോരണികളാലും മലയാളഭാഷയിൽ പുതിയ വാക്കുകൾ ചമച്ചുമൊക്കെ പിഷാരടിയ്ക്ക് ചെക്ക് വയ്ക്കുകയാണ് ആരാധകരും. സന്തതിഗർദ്ദനാരോഹണം, ബഹുത്തച്ഛാ, തലയിലെടുത്തച്ഛൻ, കുമാരനുമാശാനും എന്നിങ്ങനെ പ്രാസമൊപ്പിച്ച് പുത്തൻ ക്യാപ്ഷനുകൾ ആരാധകരും പിഷാരടിയ്ക്കായി സംഭാവന നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel